ലെഹംഗയില്‍ തിളങ്ങി മാളവിക മോഹന്‍

നടിയും മോഡലുമായ മാളവിക മോഹന്‍റെ വസ്ത്രങ്ങള്‍ എന്നും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. മാളവിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളൊക്കെ മികച്ച പ്രതികരണമാണ് നേടിയിട്ടുള്ളത്. ലെഹംഗ ധരിച്ച മാളവികയുടെ ചിത്രമാണ് ഇപ്പോള്‍ വൈറല്‍


പ്രശസ്ത ഡിസൈനർ ഷെഹ്ലാ ഖാൻ ഡിസൈൻ ചെയ്ത ലെഹം​ഗ ധരിച്ചുള്ള മാളവികയാണ് ചിത്രങ്ങളിലുള്ളത്.
ബ്ലഷ് പിങ്ക് ലെഹം​ഗയുടെ പ്രത്യേകത നീളത്തിലുള്ള പഫ് സ്ലീവ് ബ്ലൗസാണ്. എംബ്രോയ്ഡറി, സീക്വൻസുകൾ എന്നിവയാൽ സമൃദ്ധമാണ് ലെഹം​ഗ. ഇറക്കമാർന്ന കഴുത്താണ് ബ്ലൗസിന്റെ പ്രത്യേകത. കല്ലുകൾ പതിപ്പിച്ച ചോക്കർ നെക്ലസും ഹെവി കമ്മലുകളും ഔട്ട്ഫിറ്റിന്‍റെ മാറ്റുകൂട്ടുന്നു.

പിങ്ക് ലെഹം​ഗ ധരിച്ചുള്ള മറ്റൊരു ചിത്രവും മാളവിക പങ്കുവെച്ചിട്ടുണ്ട്. സ്ലീവ്ലെസ് ആയ സിൽവർ സീക്വിൻ ബ്ലൗസാണ് ലെഹം​ഗയുടെ പ്രത്യേകത.

മനോഹരം എന്നാണ് മാളവികയുടെ ലെഹം​ഗാ ലുക്കുകൾക്കും ആരാധകരുടെ കമന്റുകള്‍ .അടുത്തിടയ്ക്കും ലെംഹ​ഗയിലുള്ള ചിത്രങ്ങൾ മാളവിക പങ്കുവെച്ചിരുന്നു.

ഷെഹ്ലാ ഖാൻ തന്നെ ഡിസൈൻ ചെയ്ത മിന്റ് ​ഗ്രീൻ നിറത്തിലുള്ള ലെഹം​ഗ ധരിച്ചുള്ള ചിത്രമാണ് അന്ന് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *