ഓണപ്പാട്ടുകളുമായി എം ജി എം ഗ്രൂപ്പ്.


ഓണപ്പാട്ടുകളിലെ നിറപ്പൊലിമയുമായി എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്
അവതരിപ്പിക്കുന്ന മ്യൂസിക് ആൽബമാണ്” നാമൊന്നോണം “”ഓണില്ല് “.എല്ലാവരും സമന്മാരാണ് ഒരുമയാണ് ഓണസങ്കൽപം …ദേശ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഓണപ്പാട്ടുകൾ ആസ്വദിക്കിറുണ്ട്.


നാമെല്ലാം ഒന്നാണെന്ന് വിളിച്ചുപറയുന്ന തുമ്പപ്പൂവിന്റെ നൈർമല്യതയോടെ എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനു കീഴിലെ വിവിധ സ്‌കൂളുകളിലെ സംഗീതാധ്യാപകരും കുട്ടികളുമായി ഒരുമിച്ചൊരോണപ്പാട്ടാണ്” നാമൊന്നോണം “.എം ടി പ്രദീപ് കുമാറിന്റെ രചനയിൽ ഒ കെ രവിശങ്കർ സംഗീതം പകരുന്നു.


ഇതുപോലെ തന്നെ നൃത്താധ്യാപകരും ഇരുപതിലധികം കുട്ടികളുമായി അണിയിച്ചൊരുക്കിയ നൃത്തശില്പമാണ്
” ഓണവില്ല് “.ഓണമെന്ന സങ്കൽപ്പത്തിന്റെ ചാരുതയൊട്ടും കുറഞ്ഞുപോകാതെ താര രവിശങ്കറിന്റെ കൊറിയോഗ്രഫിയിൽ കുട്ടികളും നൃത്താധ്യാപകരും അണിനിരന്നപ്പോൾ പ്രേക്ഷകർക്ക് അത് നവ്യാനുഭവമായി…


ദിനേശ് കൈപ്പിള്ളി എഴുതിയ വരികൾക്ക് ഒ കെ രവിശങ്കർ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത് .ആലാപനം-ജോസ് സാഗർ.രണ്ടു പാട്ടുകളുടെയും ദൃശ്യമിശ്രണം അമൽജിത്തും ശബ്ദമിശ്രണം സുനീഷ് ബെൻസണും നിർവഹിക്കുന്നു.
എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനായി ഡോക്ടർ ഗീവർഗീസ് യോഹന്നാൻ നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ സുനിൽ വേറ്റിനാടാണ്.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *