‘മിന്നല്‍ ‘പോലെ അവന്‍ എത്തി; മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പുറത്ത്

ടോവിനോ തോമസിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.ഡിസംബർ 24 ന് നെറ്റ് ഫ്ലക്സില്‍ ചിത്രം റിലീസ് ചെയ്യും. മിന്നല്‍മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫാണ്.

ഞാൻ എക്കാലത്തും സൂപ്പർ ഹീറോ കല്പിത കഥകളുടെ ആരാധകനാണ്. ശരിക്ക് പറഞ്ഞാൽ കോമിക്സ് പുസ്തകങ്ങൾ മുതൽ സൂപ്പർ ഹീറോ വിഭാഗത്തിൽ പെടുന്ന സിനിമകൾ വരെ അക്കൂട്ടത്തിൽ പെടും. കൂടുതൽ പ്രേക്ഷക വൃന്ദങ്ങളെ ആകർഷിക്കുന്ന നല്ല യഥാർത്ഥ സൂപ്പർ ഹീറോ കഥകൾ കണ്ടെത്താൻ ഞാനാഗ്രഹിച്ചു. ജീവിതത്തിലെ ആ സ്വപ്നം സഫലീകരിച്ചത് ‘മിന്നൽ മുരളി’യിലൂടെയാണ്.

ടോവിനോ തോമസിന്‍റെ വാക്കുകള്‍

‘മിന്നൽ മുരളി ‘ അവസാനം വരെയും എല്ലാവരെയും വശികരിക്കുകയും, പിടിച്ചിരുത്തുകയും ചെയ്യുന്ന സിനിമയാണ്. ഞാൻ ചെയ്യുന്നത് അപഗ്രഥിക്കാനാവാത്ത ഒര കഥാപാത്രത്തെയാണ്. മിന്നൽ മുരളിയെന്ന ജയ്സന് ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുകയാണ്. മിന്നൽ മുരളിയെന്ന കഥാപാത്രം എനിക്കൊരു വെല്ലുവിളിയായ് അനുഭവപ്പെട്ടു. ബേസിൽ ജോസഫിന്റെ വീക്ഷണം സമാനതകളില്ലാത്തതാണ്. ലോകമൊട്ടുക്കുള്ള പ്രേക്ഷകർ ഈ സിനിമ കാണുന്നതിനായുള്ള കാത്തിരിപ്പ് തുടരുമ്പോൾ എനിക്ക് കാത്തിരിക്കാനാവുന്നില്ല.ടോവിനോ തോമസ് ‘മിന്നൽ മുരളി’യെ കുറിച്ച് തന്റെ ആകാംക്ഷ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

ഈ സിനിമയിൽ മലയാളികൾ നെഞ്ചേറ്റിയ ടോവിനോ തോമസ് മുമ്പൊരിക്കലും പ്രേക്ഷകർ കണ്ടിട്ടില്ലാത്ത സൂപ്പർ ഹീറോയായി അവതരിക്കുന്നു ഒപ്പം പ്രധാന വേഷങ്ങളിൽ ബഹുമുഖ പ്രതിഭകളായ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ് എന്നിവർ. വീക്കെന്റ് ബ്ലോക്ക്‌ ബസ്റ്റേഴ്സ് (സോഫിയ പോൾ ) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ഡിസംബർ 24,ന് ലോകമെമ്പാടും നെറ്റ്ഫ്ലിക്സിലൂടെ മാത്രം പ്രദർശിപ്പിക്കും. മലയാളത്തിന് പുറമേ ഈ സിനിമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രദർശിപ്പിക്കും.

സംവിധാനം ബേസിൽ ജോസഫ്,ടോവിനോ തോമസ്,ഗുരു സോമസുന്ദരം,ഹരിശ്രീ അശോകൻ,അജുവർഗ്ഗീസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.കഥ, തിരക്കഥ, സംഭാഷണം അരുൺ എ ആർ, ജസ്റ്റിൻ മാത്യുസ്,ഗാന രചന മനു മൻജിത്,സംഗീതം ഷാൻ റഹ്മാൻ, സുശീൻ ശ്യാം വാര്‍ത്ത പ്രചരണം ദിനേഷ്,ശബരി

Leave a Reply

Your email address will not be published. Required fields are marked *