വൺ പ്ലസിന്റെ 9 ആർ ടി ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് സൂചന

ടെക് ലോകത്തെ വിശേഷത്തിനായി കാത്തിരിക്കുന്നവർക്ക് ഇതാ ഒരു പുത്തൻ വാർത്ത. വൺ പ്ലസിന്റെ പുതിയ സ്മാർട്ട്‌ ഫോൺ ആണ് 9ആർടി. ഇപ്പോഴിതാ ഈ ഉൽപ്പന്നം ചൈനീസ് വിപണി കീഴടക്കി കഴിഞ്ഞു. അടുത്ത് തന്നെ ഇന്ത്യയിലും എത്തും. എന്നാൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. 120 ഹെർട്സ് അമോഎൽഇഡി ഡിസ്പ്ലേ, 65 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്, 50 മെഗാ പിക്സൽ (എംപി) ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസി തുടങ്ങിയവയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ. 9 ആർടിയും വൺ പ്ലസ്‌ 9 ഉം തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് അറിയാം.

ഡിസ്പ്ലെ, ഡിസൈൻ – വൺ പ്ലസ്‌ 9ആർടിയുടെ സ്ക്രീൻ സൈസ് 6.62 ഇഞ്ച് ആണ്. ഫുൾ എച്ഡി + സാംസങ് ഇ 4 അമോഎൽഇഡി ഡിസ്‌പ്ലെയിൽ 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റിനെയും പിന്തുണയ്ക്കുന്നു, കൂടാതെ 1300 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. എന്നാൽ വൺ പ്ലസ്‌ 9 ൽ വരുന്നത് മികച്ച ഡിസ്‌പ്ലെയാണ്. 6.55 ഇഞ്ചാണ് സ്ക്രീൻ സൈസ്. ഫുൾ എച്ഡി + ഫ്ലൂയിഡ് അമോഎൽഇഡി ഡിസ്‌പ്ലെയാണ് വരുന്നത്. 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. 3ഡി കോർണിങ് ഗൊറില്ല ഗ്ലാസ്‌ ഡിസ്‌പ്ലെയ്ക്ക് കൊടുത്തിട്ടുണ്ട് എന്നത് മറ്റൊരു ഗുണം.

വില
വൺ പ്ലസ്‌ 9ആർടിയ്ക്ക് 38,600 രൂപയാണ് വില. വിൽപ്പനയ്ക്ക് എത്തുമ്പോൾ വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. വൺ പ്ലസ്‌ 9 ആമസോൺ വഴിയാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. നിലവിൽ 49,999 രൂപയാണ് ഫോണിന്റെ വില. 46,999 രൂപക്ക് ഡിസ്‌കൗണ്ടും ഉണ്ട്.

സ്റ്റോറേജും പ്രൊസസറും
ഒക്ടാ കോര്‍ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസർ ആണ് വണ്‍ പ്ലസ് 9ആര്‍ടിയിൽ നൽകിയിരിക്കുന്നത്. വണ്‍ പ്ലസ് 9, വണ്‍ പ്ലസ് 9 പ്രൊ മോഡലുകളേക്കാള്‍ വേഗത നല്‍കാന്‍ പ്രസ്തുത പ്രൊസസറിന് കഴിയും. 12 ജിബി എല്‍പിഡിഡിആര്‍5 റാമും 256 ജിബി സ്റ്റോറേജുമാണ് 9ആര്‍ടിയുടെ മറ്റൊരു സവിശേഷത.

ക്യാമറ
ട്രിപ്പിള്‍ ക്യാമറ ആണ് ഇതിന് നൽകിയിരിക്കുന്നത്. 50 എംപി സോണി ഐഎംഎക്സ്766 ആണ് പ്രൈമറി സെന്‍സര്‍. വണ്‍ പ്ലസ് 9, വണ്‍ പ്ലസ് 9 പ്രോ എന്നിവയിലും പ്രൈമറി സെന്‍സര്‍ സമാനമാണ്. 16 എംപി അള്‍ട്രാ വൈഡാണ് സെക്കന്‍ഡറി സെന്‍സര്‍. രണ്ട് എംപി മാക്രോ ക്യാമറയും ഉള്‍പ്പെടുന്നു. 4കെ വീഡിയോകള്‍ ചിത്രീകരിക്കാന്‍ സാധിക്കും. 16 എംപിയാണ് സെല്‍ഫി ക്യാമറ. ഇലട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയാണ് സെല്‍ഫി ക്യാമറ. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് വണ്‍ പ്ലസ് 9 നിലും വരുന്നത്. എന്നാല്‍ പ്രധാന ക്യാമറ 48 എംപിയാണെന്നത് മാത്രമാണ് വ്യത്യാസം. മാക്രോ രണ്ടും അള്‍ട്രാ വൈഡ് ക്യാമറ 50 എംപിയും ആണ്.

ബാറ്ററി
4,500 എംഎഎച്ച് ബാറ്ററി ബാക്കപ്പോടു കൂടിയാണ് രണ്ട് ഫോണും എത്തുന്നത്. 65 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *