സാഷേപാക്കില്‍പെട്രോള്‍ ;വൈറലായി ചിത്രങ്ങള്‍

നിയന്ത്രണങ്ങളില്ലാതെ ഇന്ധനവില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ധനവില വർദ്ധനവിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്.ട്രോളുകളിലൂടെയും മറ്റും ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം അറിയിക്കുകയാണ് ജനം. അത്തരത്തിൽ സർകാസ്റ്റിക് സ്കൂൾ എന്ന ഇൻസ്റ്റാഗ്രാം പേജിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.


ഇന്ധനവില വർദ്ധനവ് ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ രാജ്യത്ത് പെട്രോളും ഡീസലും സാഷേ പാക്കിൽ വിൽക്കേണ്ടി വരുമെന്നാണ് ട്രോളിലൂടെ വ്യക്തമാക്കുന്നത്. ഒരു പാക്കിന് 50 രൂപ വീതം നൽകിയാണ് പെട്രോൾ വാങ്ങേണ്ടത്. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *