വൈറലായി ‘ഗൗരിയമ്മ’യെ കുറിച്ചുള്ള കവിത

‘ഗൗരിയമ്മ’ യുവസംവിധായകൻ്റെ കവിത വൈറലാകുന്നു…. കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ.ആർ ഗൗരിയമ്മയ്ക്ക് യുവസംവിധായകൻ സമർപ്പിച്ച പുതു കവിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുൻ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ കെ.ആർ ഗൗരിയമ്മയുടെ തീക്ഷ്ണമായ രാഷ്ട്രീയ ജീവിതം ആദ്യമായി വെള്ളിത്തിരയിലെത്തിച്ച .’കാലം മായ്ക്കാത്ത ചിത്രങ്ങൾ ‘ എന്ന ഡോക്യു മെന്ററി ഒരുക്കിയ നവാഗത സംവിധായകൻ അഭിലാഷ് കോട വേലിയാണ് വീണ്ടും ഗൗരിയമ്മയ്ക്ക് സ്നേഹാദരങ്ങളോടെ പുതിയ കവിതയുമായി എത്തിയിരിക്കുന്നത്.’

ഗൗരിയമ്മ ‘ എന്ന പേരിലുള്ള കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രോപ്പിക്കാന ഫിലിംസിൻ്റെ ബാനറിൽ റഹിം റാവുത്ത റായിരുന്നു ‘കാലം മായ്ക്കാത്ത ചിത്രങ്ങൾ’ നിർമ്മിച്ചത്.2016 ലാണ് ഇത് റിലീസ് ചെയ്തത് ഗൗരിയമ്മയുടെ സമഗ്ര ജീവിതം വരച്ചിടുന്നതായിരുന്നു ആ ഡോക്യുമെന്ററി.

ഗൗരിയമ്മയുടെ അറിയപ്പെടാത്ത രാഷ്ടീയജീവിതമായിരുന്നു ചിത്രത്തിൻ്റെ ഇതിവൃത്തം.രാഷ്ട്രീയ രംഗത്ത് ഈ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. വൈറലായ പുതിയ കവിതയ്ക്ക് വേണു തിരുവിഴയാണ് സംഗീതം നൽകിയിരിക്കുന്നത്.

കവിത ആലപിച്ചിരിക്കുന്നത് കൂറ്റുവേലി ബാലചന്ദ്രനാണ്. ഈകവിതയുടെയും കാലം മായ്ക്കാത്ത ചിത്രങ്ങൾ, എന്ന ഹൃസ്വചിത്രത്തിൻ്റെയും രചനയും സംവിധാനവും നിർവഹിച്ചിരിക്കന്നത്. അഭിലാഷ് കോടവേലിയാണ്. ഷോട്ട് ഫിലിമിലൂടെയും കവിതയിലൂടെയും ഗൗരിയമ്മയുടെ സമർപ്പിത ജീവിതമാണ് സംവിധായകൻ പറയുന്നത്. പി.ആർ സുമേരൻ (പി.ആർ.ഒ) 9446190254

Leave a Reply

Your email address will not be published. Required fields are marked *