മീരയുടെ രണ്ടാംവരവ് സത്യൻ ജയറാം കൂട്ടുകെട്ടിലൂടെ

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിൻ അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുക ആണ്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലൂടെ ആണ് താരം തിരിച്ച് എത്തുന്നത്. ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ യൂ ട്യൂബിലൂടെ വൈറലായി കൊണ്ടിരിക്കുക ആണ്. ചിത്രീകരണത്തിനായി സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന ഒരു വീട്ടിലേക്ക് കടന്ന് വരുന്ന മീരയെ കൈയടിച്ച് സ്വാഗതം ചെയ്യുത്ത അണിയറ പ്രവർത്തകരെ ഇതിൽ കാണാം. തുടർന്ന് സത്യൻ അന്തിക്കാട് നടിയെ അശ്ലേഷം ചെയ്യുക ആണ്.

ജയറാം ആണ് മീരയ്ക്ക് ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രീകരണം തുടങ്ങിയെങ്കിലും ഇതുവരെ സിനിമയ്ക്ക് പേര് നൽകിയിട്ടില്ല എന്നതും ശ്രദ്ധേയം. ഡോ. ഇക്ബാൽ കുറ്റിപ്പുറം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോവിഡിനെ തുടർന്ന് തിയറ്ററുകൾ അടച്ചിട്ടപ്പോൾ ഒടിടി പ്ലാറ്റ് ഫോമുകൾ ആയിരുന്നു ഏവർക്കും ആശ്രയം. പക്ഷെ, കുടുംബ ചിത്രങ്ങൾക്ക് ഈ അവസരം അത്ര ഫലപ്രദമായില്ല എന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ തിയറ്ററുകൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ സിനിമാ പ്രേമികർക്കും അണിയറ പ്രവർകർക്കും വീണ്ടും പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്.

ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്നത് മലയാളികൾക്ക് മറക്കാനാവാത്ത ചിത്രങ്ങൾ ആണ്. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം സ്വാധീനിച്ച സിനിമകൾ. എന്നാൽ കുറച്ച് നാളുകളായി ജയറാമിന് അത്ര നല്ല സിനിമകൾ ഒന്നും ലഭിച്ചിരുന്നില്ല. എന്തായാലും ഈ പുതിയ സിനിമ, താരത്തിനും ഏറെ ആഗ്രഹങ്ങൾ നൽകുന്നത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *