മമ്മൂട്ടി ഹംഗറിയിൽ, ഏജന്‍റിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നു…..
ബിഗ് സ്റ്റാർ മമ്മൂട്ടി സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി ഹംഗറിയിൽ ആണെന്നുള്ള വാർത്ത ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താരത്തിന്റെ ബുഡാപെസ്റ്റ് എയർപോർട്ടിൽ നിന്ന് എടുത്ത ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ അടുത്തിടെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന തെലുങ്ക് സിനിമ ‘ഏജന്റിന്റെ’ ചിത്രീകരണമാണ് ഇത് എന്ന് നിലവിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ് ഇതിൽ നായകനായി എത്തുന്നത്. വില്ലൻ ക്യാരക്ടറിൽ ആയിരിക്കും മമ്മൂട്ടി എത്തുന്നത്. എന്നാൽ ഇതേ കുറിച്ച് വ്യക്തമായ പ്രസതാവനകൾ വന്നിട്ടില്ല. ‘യാത്ര’യ്ക്കു ശേഷം താരം അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഇത്. സുരേന്ദർ റെഡ്ഢിയാണ് സംവിധാനം നിർവ്വഹിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ മലയാള ചിത്രമായ പുഴു റിലീസിന് ഒരുങ്ങുകയാണ്. റത്തീന ഷർഷാദ് എന്ന നവാഗത സംവിധായകന്റെ വർക്കാണ് ഈ സിനിമ.