ഒന്നിലധികം ചായകുടിക്കുന്നവരാണോ… ഇതൊന്നു വായിച്ചോളൂ

ചായയും കാപ്പിയും തരുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. എന്നിരുന്നാലും ഇതിന്‍റെ അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു.

തേയിലയിൽ സ്വാഭാവികമായും കഫീൻ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഒരു ദിവസം 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുകയാണെങ്കിൽ, ഇത് മൂലം നിങ്ങൾക്ക് പിരിമുറുക്കവും അസ്വസ്ഥതയും ഉണ്ടാകാം.

ചായ ആസക്തിയിൽ നിന്ന് മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചായ കുടിക്കാൻ തോന്നുമ്പോൾ ഗ്രീൻ ടീ, നാരങ്ങാവെള്ളം, തേങ്ങാവെള്ളം, മറ്റേതെങ്കിലും പാനീയങ്ങൾ കുടിച്ച് ചായയെ ഒഴിവാക്കുക.

തുടക്കത്തിൽ നിങ്ങൾക്ക് അൽപ്പം ക്ഷീണം അനുഭവപ്പെടും. തലവേദനയും ഉണ്ടാകാം. ഗ്രീൻ ടീയ്‌ക്കൊപ്പം കുറച്ച് ബദാം, ഉണക്കമുന്തിരി എന്നിവ കഴിച്ചാൽ നന്നായിരിക്കും.

പഴം, പച്ചക്കറി, കുക്കുമ്പർ, പൈനാപ്പിൾ, ഇഞ്ചി ഇവയൊക്കെ കൊണ്ടുള്ള സ്മൂത്തികൾ നിങ്ങൾക്ക് ദിവസം മുഴുവൻ ഉണർവ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *