നേന്ത്രപ്പഴം നിറച്ചത്

അരുന്ധതി തുറവൂർ

നേന്ത്രപ്പഴം              2 എണ്ണം

മുട്ട                            2 എണ്ണം

മൈദ                       2 ടേബിൾ സ്പൂൺ

പഞ്ചസാര             2 ടേബിൾ സ്പൂൺ

അണ്ടി പരിപ്പ് ചെറുതായി മുറിച്ചത്   2 ടേബിൾ സ്പൂൺ

ഉണക്ക മുന്തിരി        1 ടേബിൾ സ്പൂൺ

എലാക്കായ് പൊടി   ആവശ്യത്തിന്

നെയ്യ്                       1 ടീസ്പൂൺ

എണ്ണ                      ആവശ്യത്തിന്

വെള്ളം                  1 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

മുട്ടയും പഞ്ചസാരയും യോജിപ്പിച്ച് അടിച്ചു വയ്ക്കുക.നെയ്യ് ചൂടാക്കി അതിൽ മുട്ടയും പഞ്ചസാരയും ഒഴിക്കുക.ചെറിയ തീയിൽ മുട്ട ചിക്കിയെടുക്കുക. മുട്ട അടിയിൽ പിടിക്കാതെ നന്നായി ഇളക്കി കൊണ്ടിരിക്കണം. ഇതിൽ എലാക്കായ്, മുന്തിരി, അണ്ടിപരിപ്പ്,എന്നിവ ചേർത്ത് ഇളക്കിയതിന് ശേഷം വാങ്ങുക.അടുത്തതായി നന്നായി പഴുത്ത പഴം രണ്ടറ്റവും പിളർന്നുപോകാതെ നാലായി കീറുക. ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് മൈദ കട്ടിയിൽ കലക്കിയെടുക്കുക. നേരത്തെ തയ്യാറാക്കിയ മുട്ട കൂട്ട് പഴത്തിന് അകത്ത് ഫിൽ ചെയ്യുക. പഴം കയ്യിൽ എടുത്തതിനു ശേഷം മൈദ കൊണ്ട് കീറിയ ഭാഗം അടക്കുക.ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ പഴം ഇട്ട് വറുത്ത് കോരുക. ഇരു വശവും ഒരു പോലെ മൂപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *