ഡിസ്പ്ലേ ബുക്ക് പോലെ മടക്കാം; ലെനോവോ തിങ്ക്പാഡ് X1 ഫോൾഡ് നിങ്ങൾക്കും സ്വന്തമാക്കാം
ലെനോവോ തിങ്ക്പാഡ് X1 ഫോൾഡിന്റെ ഫിച്ചേഴ്‌സ് യൂസർ ഫ്രണ്ട്‌ലി ആണ്.ഉപയോക്താക്കൾക്ക് ലാൻഡ്‌സ്‌കേപ്പ് മോഡിൽ തിങ്ക്പാഡ് X1 ഫോൾഡ് ലാപ്‌ടോപ്പായും പോർട്രെയിറ്റ് ഓറിയന്റേഷനിൽ ഒരു നോട്ട്ബുക്കായും ഉപയോഗിക്കാം.
ലെനോവയുടെ ആക്റ്റീവ് പെൻ ഉപയോഗിച്ച് ഡിസ്‌പ്ലേയിൽ എഴുതാനും വരയ്ക്കാനും സാധിക്കും.
ലെനോവോ തിങ്ക്പാഡ് X1 ഫോൾഡിന് 3.29 ലക്ഷം ആണ് വില. അതെ സമയം ലെനോവോ ഇന്ത്യ വെബ്‌സൈറ്റിൽ 2.5 ലക്ഷം ആണ് ഇപ്പോൾ വില ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മടക്കാവുന്ന എൽജി ഡിസ്പ്ലേ നിർമ്മിച്ച 13.3 ഇഞ്ച് 2K (2,048×1,536 പിക്സൽ) പിഓഎൽഇഡി ഡിസ്പ്ലേയാണ് ലെനോവോ തിങ്ക്പാഡ് X1 ഫോൾഡ് ലാപ്ടോപ്പിൽ.
ഇന്റൽ കോർ ഐ 5 പ്രോസസർ, 11-ാം തലമുറ ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ്, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം.
മൾട്ടിലിങ്ക് ടോർക്ക് ഹിൻജിന്റെ സഹായത്തോടെ ഡിസ്പ്ലേ ഒരു പുസ്തകം പോലെ മടക്കാം എന്നുള്ളതാണ് തിങ്ക്പാഡ് X1 ഫോൾഡിന്റെ സവിശേഷത. ഒരു ടാബ്ലറ്റ് ആയും ഉപയോഗിക്കാവുന്ന ലെനോവോ തിങ്ക്പാഡ് X1നൊപ്പം മടക്കിനിടയിൽ ഭംഗിയായി സൂക്ഷിക്കാവുന്ന ബ്ലൂടൂത്ത് മിനി കീബോർഡും വയർലെസ്സ് ചാർജറും ലെനോവോ ഒരുക്കിയിട്ടുണ്ട്. ഇൻബിൽറ്റ് ആയ കിക്ക്സ്റ്റാൻഡ് വഴി ഡിസ്പ്ലേ മേശപ്പുറത്തോ മറ്റോ സുഗമ മായി സ്ഥാപിക്കാനും പറ്റും.
ലെനോവോ തിങ്ക്പാഡ് X1 ഫോൾഡിന് 3.29 ലക്ഷം ആണ് വില. അതെ സമയം ലെനോവോ ഇന്ത്യ വെബ്‌സൈറ്റിൽ 2.5 ലക്ഷം ആണ് ഇപ്പോൾ വില ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ ഓഫറുകളുടെ ഭാഗമായി ഈ മാസം അവസാനം വരെ കുറഞ്ഞ വിലയ്ക്ക് തിങ്ക്പാഡ് X1 ഫോൾഡ് ലഭ്യമാവും എന്ന് ലെനോവോ വ്യക്തമാക്കി.
മടക്കാവുന്ന എൽജി ഡിസ്പ്ലേ നിർമ്മിച്ച 13.3 ഇഞ്ച് 2K (2,048×1,536 പിക്സൽ) പിഓഎൽഇഡി ഡിസ്പ്ലേയാണ് ലെനോവോ തിങ്ക്പാഡ് X1 ഫോൾഡ് ലാപ്ടോപ്പിൽ. മടക്ക് വരുന്ന ഭാഗത്ത് ഡിസ്‌പ്ലേയ്‌ക്കിടയിൽ ഒരു മെക്കാനിക്കൽ ഹിഞ്ച് ഉണ്ട്. ഉപയോക്താക്കൾക്ക് ലാൻഡ്‌സ്‌കേപ്പ് മോഡിൽ തിങ്ക്പാഡ് X1 ഫോൾഡ് ഒരു സാധാരണ ലാപ്‌ടോപ്പായും പോർട്രെയിറ്റ് ഓറിയന്റേഷനിൽ ഒരു നോട്ട്ബുക്കായും ഉപയോഗിക്കാം. ലെനോവയുടെ ആക്റ്റീവ് പെൻ ഉപയോഗിച്ച് ഡിസ്‌പ്ലേയിൽ എഴുതാനും വരയ്ക്കാനും സാധിക്കും.
ട്വീറ്റുകൾ ഇനി എഡിറ്റ് ചെയ്യാം! ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ എത്തി
വിൻഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റമായ തിങ്ക്പാഡ് X1 ഫോൾഡിൽ ലെനോവോ മോഡ് സ്വിച്ചർ ആപ്ലിക്കേഷൻ പ്രീലോഡ് ചെയ്തിട്ടുണ്ട്. ഇത് ഡിസ്പ്ലേ അനുസരിച്ച് ഓറിയന്റേഷൻ മാറ്റാൻ സഹായിക്കും. മടക്കുന്ന സമയത്ത് ഒരു ഡിസ്‌പ്ലേയുടെ ഭാഗത്ത് കീബോർഡ് സ്ഥാപിച്ചാൽ രണ്ടാമത്തെ ഡിസ്പ്ലേ അതിനനുസരിച്ച് പുനക്രമീകരിക്കും. ഫോൾഡിങ് ലാപ്‌ടോപ്പുകൾ അല്ലെങ്കിൽ മൊബൈൽ ഫോണുകൾക്ക് സഹജമായ പ്രശ്നങ്ങൾ തിങ്ക്പാഡ് X1 ഫോൾഡിനുനാകില്ല എന്നും ഡിവൈസ് MIL-STD 810H സർട്ടിഫിക്കേഷൻ ലഭിച്ചതുമാണ് എന്നും ലെനോവോ അവകാശപ്പെടുന്നു.
I am not sure where you’re getting your information, but great topic. I needs to spend some time learning much more or understanding more. Thanks for fantastic info I was looking for this info for my mission.
Thanks , I’ve just been looking for info about this topic for ages and yours is the best I have discovered till now. However, what in regards to the bottom line? Are you certain about the source?