സൺ ഓഫ്‌ അലിബാബ നാല്പത്തിഒന്നാമൻ” മോഷൻ പോസ്റ്റർ റീലീസ്.

ഫിലിം ഫോർട്ട് മീഡിലാബിന്റെ ബാനറിൽ നെജീബലി സംവിധാനം ചെയ്യുന്ന ” സൺ ഓഫ് അലിബാബ നാല്പത്തിഒന്നാമ്മൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.

എഴുപത്തിയഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ മോഷൻ പോസ്റ്ററിൽ ശിവാജി ഗുരുവായൂർ, ദിനേഷ് പ്രഭാകർ,
ചാളമേരി,ശശികലിംഗ, ബിനീഷ് ബാസ്റ്റിൻ,ലിഷോയ്, വി.കെ ബൈജു അനീഷ് രവി,കിരൺ രാജ്,തുടങ്ങിയ താരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.


ഒരു ഷാഡോ രൂപത്തിൽ നായകനായ നാല്പത്തിലൊന്നാമനെ കാണിച്ചുകൊണ്ടാണ് മോഷൻ പോസ്റ്റർ അവസാനിക്കുന്നത്
ചിത്രത്തിൽ നാല്പത്തിലൊന്നാമനായി വരുന്ന കഥാപാത്രം മലയാളത്തിലെ ആ യുവ താരം ആരാണ് എന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല
സുനിൽ സുഖദ,
അനിയപ്പൻ,പ്രൊഫസർ അലിയാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം നജീബ് ഷാ നിർവ്വഹിക്കുന്നു.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖൻ,നെജീബലി എന്നിവർ എഴുതിയ വരികൾക്ക് ശബരീഷ് കെ സംഗീതം പകരുന്നു.
രശ്മി സതീഷ്,ഇമ്രാൻ ഖാൻ, നസീർ മിന്നല്ലെ എന്നിവരാണ് ഗായകർ. ആലപിച്ചിരിക്കുന്നത്
കഥ-വി.വി.വിനയൻ,സഹ സംവിധാനം-ഫൈറൂസ് കമറുദ്ധീൻ,നീതു, പ്രൊഡക്ഷൻ കൺട്രോളർ-ബിനീഷ് കുട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *