ശ്രീവാസ്തവ് ചന്ദ്രശേഖർ ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  . അന്വേഷണം പുരോഗമിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് പൊലീസ് പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെന്നൈ നഗരത്തിലെ ആശുപത്രിയിലേക്കാണ് അയച്ചിരിക്കുന്നത്.

എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്.ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകൻ .   വലിമൈ തരായോ എന്ന വെബ് സീരീസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു നടന്‍.

Leave a Reply

Your email address will not be published. Required fields are marked *