തിരുനെല്ലിയിലെ ജലമെത്തുന്ന കണ്ണൂര്‍ പെരളശ്ശേരി ക്ഷേത്രക്കുളം ;ലോകത്തെ വിസ്മയിച്ച അത്ഭുതത്തെകുറിച്ചറിയാം

പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം


കണ്ണൂർ ജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സുബ്രഹ്മണ്യക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം (Peralassery Sri Subrahmanya Temple) അഞ്ചരക്കണ്ടിപ്പുഴയുടെ കരയിൽ കണ്ണൂർ-കൂത്തുപറമ്പ് പാതയ്ക്കരികിലായിട്ടാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി അമ്പലം. പഴനിയിലേതുപോലെ പടിഞ്ഞാറോട്ടാണ് ഇവിടെയും സുബ്രഹ്മണ്യസ്വാമിയുടെ ദർശനം. കൂടാതെ തുല്യപ്രാധാന്യത്തോടെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്.

ഈ ക്ഷേത്രത്തിന് മുന്നിലുള്ള പ്രത്യേകരീതിയിൽ നിർമ്മിച്ച ക്ഷേത്രക്കുളം പ്രസിദ്ധമാണ്. ഇവിടെയെത്തുന്ന തീർത്ഥാടകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ കുളം. ലോകത്തെ ഞെട്ടിച്ച വിസ്മയം…തിരുനെല്ലിയിൽനിന്നു തീർത്ഥജലം ഭൂമിക്കടിയിലൂടെ ഈ കുളത്തിലേക്കു എത്തുന്നുവെന്നാണ് ഐതിഹ്യം


ധനുമാസം അഞ്ചാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയാണ് ഈ ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടപ്പെടുന്നത്. കൂടാതെ, തുലാമാസത്തിൽ സ്കന്ദഷഷ്ഠിയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം

Leave a Reply

Your email address will not be published. Required fields are marked *