തൊണ്ടിമുതലും ദൃക്സാക്ഷിയും ഡീലിറ്റഡ് സീന്‍ കാണാം

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഡിലീറ്റഡ് സീൻ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ നാലാം വാർഷികത്തിലാണ് വീഡിയോ പുറത്തുവിട്ടത്.മോഷണത്തെ തുടർന്ന ഫഹദ് ഫാസിലിനെ തെളിവെടുപ്പിന് കൊണ്ട് പോകുന്ന രം​ഗമാണ് വീഡിയോയിലുള്ളത്. നാല് മിനിറ്റാണ് വീഡിയോയുടെ സമയ ദൈര്‍ഘ്യം.

ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.സജീവ് പാഴൂർ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. സിനിമയിൽ അലൻസിയർ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ.2017ലാണ് ചിത്രം റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *