ഇന്ന് വിജയദശമി

ബാലസുബ്രമണ്യം
ഹാർനാട് മന
,കാഞ്ഞങ്ങാട്
കാസറഗോഡ്


“അപർണ്ണാ നാമ രൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷദ്വർണ്ണാം വന്ദേ സരസ്വതീം”

തന്ത്രശാസ്ത്രത്തിൽ വർണ്ണമാലയെ (അക്ഷരമാല) അചിന്ത്യമായ ശക്തിസ്വരൂപമായി ആണ് സ്വീകരിച്ചിരിക്കുന്നത്. മൂലാധാരത്തിൽ ശക്തി ആദ്യം അവതരിക്കുന്നത് നാദത്തിന്റെ രൂപത്തിൽ പരാ വാക് ആയിട്ടാണ്. ഈ രൂപത്തിന്റെ അനുഭവം അന്തഃകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. ഈ വാക്ക് തന്നെയാണ് നാഭീ ചക്രത്തിൽ പശ്യന്തിയായും, ഹൃദയത്തിൽ മധ്യമയായും, കണ്ഠത്തിൽ വൈഖരിയായും . ‘അ’ മുതൽ ‘അ:’ വരേയും, ‘ക’ മുതൽ ‘മ’ വരേയും, ‘യ’ മുതൽ ‘ക്ഷ’ വരെയുള്ള മൂന്നു ഖണ്ഡങ്ങളായി പരിണമിക്കുന്നത്.

ശബ്ദ പ്രപഞ്ചത്തിന്റെ വാക്ക് രൂപമാണ് അക്ഷരങ്ങൾ. നാദരൂപിണിയായ ദേവിയുടെ ജ്ഞാന സ്വരൂപമാണ് അക്ഷരങ്ങളിൽ തെളിയുന്നത്. അതിനാൽത്തന്നെ ആദ്യാക്ഷരത്തിന്റെ അമൃതം നുകരുന്ന കുരുന്നുകൾക്ക് മുന്നിൽ തുറക്കപ്പെടുന്നതും ശബ്ദ പ്രപഞ്ചത്തിന്റെ മഹാദ്ഭുതങ്ങളിലേക്കുള്ള വാതിലുകളാണ്. ജ്ഞാന സാഗരത്തിലേക്കുള്ള പാതയാണ്.

ഓരോ വിദ്യാർത്ഥികളായ അവരുടെ ജീവിത വഴിയിൽ പുതിയ തുടക്കമാണ് ഈ വിജയദശമി. മൂന്ന് നാൾ നീണ്ട അവധിക്ക് ശേഷം അക്ഷര ലോകത്തേക്ക് തിരികെയെത്തേണ്ട നാൾ. മൂന്നു നാൾ നീണ്ട അവധിക്ക് ശേഷം വിജയ ദശമി നാളിലും അവധി ആഘോഷിക്കുകയല്ല വിദ്യാർത്ഥികൾ ചെയ്യേണ്ടത്. ഈ ഒരു നാൾ മുഴുവൻ പഠന പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കൂ. വിദ്യാരംഭം അർത്ഥ പൂർണ്ണമാകട്ടെ.

ഈ വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും, മറ്റു വിദ്യാർത്ഥികൾക്കും നാദ പ്രപഞ്ചത്തിന്റെ ജ്ഞാനധാര സിദ്ധിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *