അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

ആദ്യമായി അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. ആണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് വിഷ്‍ണു സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. “ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു” എന്നാണ് വിഷ്ണുവിന്‍റെ കുറിപ്പ്. ഒപ്പം ഭാര്യ ഐശ്വര്യയ്ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.

“ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി, എന്‍റെ സ്നേഹമേ”, വിഷ്ണു കുറിച്ചു. തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നതിന്‍റെ സന്തോഷം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/vishnuunnikrishnan.onair/posts/204330094390511

Leave a Reply

Your email address will not be published. Required fields are marked *