അസ്ത്രം
റെസിപി : സലീന രാധാകൃഷ്ണന്‍
ഓണാട്ടുകരക്കാരുടെ അസ്ത്രം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് പരിചയപ്പെടാം. അസ്ത്രം എന്നു പറഞ്ഞാല്‍ കൂട്ടുകറിയാണ്. നമ്മുടെ കൈവശമുള്ള പച്ചക്കറികള്‍ അസ്ത്രം ഉണ്ടാക്കുന്നതിന് ഉപയോഗിക്കാം.
കാച്ചില്‍,ചേന, ചേമ്പ്, ഓമക്കായ,ചക്കക്കുരു, കപ്പ, കപ്പകിഴങ്ങ്, വെള്ളരി എന്നിവ അവരവരുടെ ആവശ്യത്തിന് എടുക്കുക. പച്ചക്കറികള്‍ എല്ലാം നന്നായി കഴുകി വൃത്തിയാക്കിയെടുത്ത് ചെറിയ കഷ്ണങ്ങളായി മുറിക്കുക. (ഈ കിഴങ്ങ് വര്‍ഗവും പച്ചക്കറിയും തന്നവേണെമെന്ന് നിര്‍ബന്ധം ഇല്ല. )
പച്ചക്കറി കഷ്ണങ്ങള്‍ പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇനി തയ്യാറാക്കേണ്ടത് അരപ്പ് ആണ്.
തേങ്ങ ചിരകിയത് ഒരുമുറി
പച്ചമുളക് നാലെണ്ണം
മഞ്ഞള്‍പൊടി ആവശ്യത്തിന്
ജീരകം മൂന്ന് നുള്ള്
വെളുത്തുള്ളി മൂന്ന് അല്ലി എന്നിവ ചതച്ച് എടുക്കുക.
അരപ്പ് കഷ്ണവുമായിചേര്‍ത്ത് പച്ചമണം പോകുന്നതുവരെ ചൂടാക്കുക. ഇതിലേക്ക് കടുക്,വറ്റല്‍മുളക്,വേപ്പില എന്നിവതാളിച്ചിട്ടാല്‍ നല്ല ഉശിരന്‍ അസ്ത്രം തയ്യാറായി