ആര്‍ എസ് വിമലിന്‍റെ ‘ധര്‍മ്മരാജ്യ’
തിരുവതാംകൂറിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച സംവിധായകന്‍ ആ.എസ് വിമല്‍. ആരാണ് നായകന്‍ എന്നത് സര്‍പ്രൈസ് ആക്കിയിരിക്കുകയാണ് വിമല്‍. മലയാള സിനിമയുടെ സൂപ്പര്‍താരം ആയിരിക്കും നായകകഥാപാത്രം എന്ന് മാത്രമാണ് വിമല്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ കുറിക്കുന്നത്.
ധര്‍മ്മരാജ്യ എന്നതാണ് ചിത്രത്തിന്‍റെ പേര്. മലയാളം,ഹിന്ദി,തെലുങ്ക്,തമിഴ് ഭാഷകളില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ ലണ്ടനിലാണ്. വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.