ആലപ്പുഴയുടെ ‘ശ്രീ’ ലക്ഷമി

എം.എസ്.എസ്

വ​ര്‍ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ജീ​ര്‍ണാ​വ​സ്ഥ​യി​ലാ​യ ഒറ്റമുറിവീട്ടില്‍ ഇരുന്ന് ശ്രീലക്ഷമി കരസ്ഥമാക്കിയ നേട്ടങ്ങള്‍ ഒട്ടനവധിയാണ്. സംസ്ഥാനകായികമേളയില്‍ ലോകജംപിലും,ട്രീപ്പിള്‍ ജംപിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച് ആലപ്പുഴയുടെ യശസ്സ് വാനോളം ഉയര്‍ത്തി ഈ കൊച്ചുമിടുക്കി.

ഭ​ര​ത​നാ​ട്യം,ഫോ​ല്‍ക്,സം​സ്‌​കൃ​ത ക​ലോ​ല്‍സ​വം എ​ന്നി​വ​യി​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ല്‍സ​വ​ത്തി​ലെ എ​ഗ്രേ​ഡ് ജേ​താ​വ്, ബാ​സ്‌​ക​റ്റ് ബോ​ള്‍,ഹാ​ന്‍ഡ്‌​ബോ​ള്‍ താ​രം, നി​ര​വ​ധി ഡോ​ക്യു​മെന്‍റ​റി​ക​ള്‍ക്ക് പി​ന്നി​ല്‍ ക്യാ​മ​റ ച​ലി​പ്പി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, പാ​ഠ്യേ​ത​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ ഈ ​മി​ക​വു​ക​ള്‍ക്കെ​ല്ലാം പു​റ​മേ എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ​പ്ല​സ് നേ​ടി​യ ഇങ്ങനെ പോണു ശ്രീലക്ഷമി യുടെ നേട്ടങ്ങളുടെ നീണ്ട പട്ടിക.

ന​ഗ​ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ശ്രീലക്ഷമിയുടെ പിതാവ് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ശ്രീലക്ഷമിക്ക് നാ​ല് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ള്‍ ക​ര​ള്‍രോ​ഗം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഭ​ര്‍ത്താ​വി​ന്‍റെ വേ​ര്‍പാ​ടി​ല്‍ പ​ക​ച്ചു നി​ല്‍ക്കാ​തെ മാ​താ​വ് ച​ന്ദ്രി​ക പൂ​ക്ക​ള്‍ കെ​ട്ടി ന​ല്‍കി​യും ത​യ്യ​ല്‍ ജോ​ലി​ക​ള്‍ ചെ​യ്തു​മാ​ണ് ര​ണ്ടു​മ​ക്ക​ളെ​യും വ​ള​ര്‍ത്തി​യ​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ മു​ല്ല​യ്ക്ക​ല്‍ മ​ഹേ​ശ്വ​രി ടെ​ക്‌​സ്റ്റെ​ല്‍സി​ന് സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ പോ​വു​മ്പോ​ഴാ​ണ് ശ്രീ​ല​ക്ഷ്മി​യും അ​മ്മ ച​ന്ദ്രി​ക​യും ജ്യേ​ഷ്ഠ​ന്‍ ശ്രീ​കു​മാ​റും വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​മ്മു​ക്കു​ട്ടി കോം​പൗ​ണ്ടെ​ന്ന പ​ഴ​ഞ്ച​ന്‍ കെ​ട്ടി​ട​മു​ള്ള​ത്. വ​ര്‍ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ജീ​ര്‍ണാ​വ​സ്ഥ​യി​ലാ​യ ഏ​തു സ​മ​യ​ത്തും ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ് വീ​ഴാ​റാ​യ ചോ​ര്‍ന്നൊ​ലി​ക്കു​ന്ന ഈ ​ഒ​റ്റ​മു​റി വീ​ട്ടി​ലി​രു​ന്നാ​ണ് ശ്രീ​ല​ക്ഷ്മി​യെ​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്കി ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ നി​റ​മു​ള്ള സ്വ​പ്‌​ന​ങ്ങ​ള്‍ നെ​യ്തു കൂ​ട്ടു​ന്ന​ത്.

മ​ഴ​പെ​യ്താ​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ​കൂ​ര​യി​ൽ ത​നി​ക്ക് ല​ഭി​ച്ച പു​ര​സ്കാ​ര​ങ്ങ​ൾ പോ​ലും ഭം​ഗി​യാ​യി വ​യ്ക്കാ​ൻ സ്ഥ​ല​മി​ല്ല.ബിരുദാനന്തരബിരുദം കഴിഞ്ഞ ശ്രീ​കു​മാ​ര്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് സൊ​സൈ​റ്റി​യി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​തോ​ടെ​യാ​ണ് ഈ ​കു​ടും​ബം ക​ടു​ത്ത ദാ​രി​ദ്ര​ത്തി​ല്‍ നി​ന്നും അ​ല്‍പ​മെ​ങ്കി​ലും ക​ര ക​യ​റി​യ​ത്. ശ്രീ​ല​ക്ഷ്മി​യു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ള്‍ സ​ഹാ​യി​യാ​യി ജ്യേ​ഷ്ഠ​ന്‍ കൂ​ടെ​യു​ണ്ട്. പ​ഠി​ച്ച് ഡോ​ക്ട​റാ​വ​ണ​മെ​ന്നാ​ണ് ശ്രീ​ല​ക്ഷ്മി​യു​ടെ ആ​ഗ്ര​ഹം.

എ​സ്ഡി​വി സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഇ​ന്‍റ​റാ​ക്ടീ​വ് സ്റ്റു​ഡി​യോ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന്‍റെ ഫോ​ട്ടോ​ക​ള്‍ ഡി​എ​സ്എ​ല്‍ആ​ര്‍ ക്യാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി​യ​ത് ശ്രീ​ല​ക്ഷ്മി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ​ത്തി​യ ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് പ്രൊ​ഫ​ഷ​ണ​ല്‍ മി​ക​വോ​ടെ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ദ്യാ​ര്‍ത്ഥി​നി​യെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​രോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ആ​ശം​സ​ക​ള്‍ നേ​ര്‍ന്ന​തി​നൊ​പ്പം ശ്രീ​ല​ക്ഷ്മി പ​ക​ര്‍ത്തി​യ ചി​ത്ര​ങ്ങ​ള്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു.


മകള്‍ ശ്രീലക്ഷമിയുടെ ആഗ്രഹംപോലെ പ​ഠി​പ്പി​ച്ച് ന​ല്ല നി​ല​യി​ലാ​ക്ക​ണം ചോ​ര്‍ന്നൊ​ലി​ക്കു​ന്ന ഈ ​വീ​ട്ടി​ല്‍ നി​ന്നും മാ​റി സ്വ​ന്ത​മാ​യൊ​രു കൊ​ച്ചു വീ​ട് നി​ര്‍മി​ക്ക​ണമെന്നും അമ്മ ചന്ദ്രിക പറഞ്ഞു. അ​ധി​കൃ​ത​ര്‍ കനിയുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ശ്രീ​ല​ക്ഷ്മി​യും കു​ടും​ബ​വു​മു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *