ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി ഓര്‍മയായി
കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം ചുനി ഗോസ്വാമി അന്തരിച്ചു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടിക്കൊടുത്ത ഇന്ത്യന്‍ടീമിനെ നയിച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നി മരണം. ദീര്‍ഘനാളായി പ്രമേഹത്തിനും പ്രോസേറ്റ്റ്റ് ഗ്രന്ഥിക്കും നാഡീവ്യൂഹത്തിനുള്ള തകരാറ്മൂലം ചികിത്സയിലായിരുന്നു മുനിഗോസ്വാമി.
1960ലെ റോം ഒളിമ്പിക്സിലടക്കം 50 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. .1962ൽ ഏഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം നേടി. 1963ൽ അർജുന അവാർഡും 1983ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. മോഹൻബഗാന് മാത്രമായാണ് ക്ലബ്ബ് ഫുട്ബാൾ കളിച്ചത്. അഞ്ച് സീസണുകളിൽ ബഗാന്‍റെ ക്യാപ്റ്റനായിരുന്നു. 2005ൽ മോഹൻ ബഗാൻ രത്ന പുരസ്കാരത്തിന് അർഹനായി.