ഐ പി എൽ: രാജസ്ഥാനെ തകർത്ത് കൊൽക്കത്ത ജയം 37 റൺസിന്

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു. 47 റൺസ് എടുത്ത ശുഭ്മാൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മോർഗൻ(34)റസൽ(24) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

കഴിഞ്ഞ മത്സരങ്ങളിലെ ബാറ്റിംഗ് പ്രകടനത്തിൻ്റെ മികവിൽ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. സ്മിത്ത്,സഞ്ജു എന്നിവരടക്കമുള്ള മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തി. ടോം കറൻ ആണ് രാജസ്ഥാൻ്റെ ടോപ് സ്കോറർ(54). ജോസ് ബട്ലറും(21) പിടിച്ചു നിന്നു. മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഒടുവിൽ രാജസ്ഥാൻ്റെ ഇന്നിംഗ്സ് 9 ന് 137 റൺസിൽ അവസാനിച്ചു. കൊൽക്കത്തയുടെ യുവ ബൗളിംഗ് നിരയാണ് രാജസ്ഥാനെ തകർത്തത്. മവി,നാഗർകൊടി,ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *