ഒച്ചിനെ ഭക്ഷിക്കാന്‍ നോക്കി പതിനാറുകാരിയുടെ പത്തുകോടി സ്വപ്നം പൊലിഞ്ഞു വീഡിയോ കാണാം
ടിക്ടോക് രാജകുമാരി ആരെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളു അമേരിക്കയിലെ നോര്‍വാള്‍ക്ക് സ്വദേശിനി ചാര്‍ലി ഡി അമേലിയോ. 9.95 ഫോളോവേഴ്സ് ഉള്ള ചാര്‍ലിക്ക് 10 കോടി ഫോളോവേഴ്സ് എന്ന സ്വപ്നനേട്ടം എളുപ്പം കൈവരിക്കാം സാധിക്കുമെന്നാണ് അവളുടെ ആരാധകവൃന്ദം കരുതിയിരുന്നത്. എന്നാല്‍ അവള്‍ ആ മാന്ത്രിക സംഖ്യയില്‍ എത്തുന്നതിന് മുന്നേ തന്നേ കടുത്തവിമര്‍ശനവും ആക്ഷേപവും നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ പതിനാറുകാരി.
അതിന് കാരണം ആകട്ടെ കുംടുംബം നല്‍കി വിരുന്ന് സല്‍കാരത്തിനിടയ്ക്ക് ചാര്‍ലിയുടെ സഹോദരി ഒരു ഒച്ചിനെ ഭക്ഷിക്കുകയും അതിന്‍റെ ടേസ്റ്റ് ഇഷ്ടപ്പെടാതെ അത് വലിച്ചെറിയുകയും ഷെഫിനെ പരിഹസിക്കുന്നു.തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിപ്പോയ അവര്‍ പിന്നീട് ഭക്ഷണം തുടരുയും ചെയ്യുന്നു. .
ഇതിനിടയില്‍ ചാര്‍ലി ഷെഫ് ആരോണിനെ പരിഹസിച്ച് സംസാരിക്കുന്നുണ്ട്. ഈ ഒരു സംസാരമാണ് ചാര്‍ലിക്ക് കടുത്ത സോഷ്യമീഡിയ അധിക്ഷേപത്തിന് ഇടയാക്കിയത്. ഇഷ്ടമായില്ലെങ്കില്‍ ആഹാരം കഴിക്കാതെ ഇരിക്കാം.
എന്നാല്‍ വീഡിയോ ആകര്‍ഷകമാക്കാനാണ് ചാര്‍ലിയും ഡിക്സിയും ഇത്തരത്തില്‍ പെരുമാറിയത് എന്നാണ് പൊതുവേയുള്ള ആക്ഷേപം. പത്തുകോടി ലെത്താനാണ് ചാര്‍ലി ഇത്തരത്തില്‍ തരം താണരീതിയില്‍ പെരുമാറിയത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
പത്ത് കോടി തനിക്ക് ഉടന്‍ എത്താനാകും എന്ന പ്രതീക്ഷയിലാണ് ചാര്‍ലി ഇങ്ങനെ പെരുമാറിയത്. എന്നാല്‍ ചാര്‍ലിയുടെ ഈ ഒറ്റ വീഡിയോയില്‍ അവരുടെ നിരവധി ആരാധകര്‍ അണ്‍ഫോളോ ചെയ്ത് പോയ്കഴിഞ്ഞു.ട്രോളുകളും അധിക്ഷേപവും കടുത്തതോടെ ചാര്‍ലി ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പതിനാറുകാരിയുടെ പക്വതകുറാവായി സംഭവത്തെ കണ്ടാല്‍ മതിയെന്നും ഈ ഒരു തെറ്റിന്‍റെ ചാര്‍ലിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും വാദമായി അവളുടെ ആരാധകര്‍ രംഗത്തെത്തി.