ഒമർ ലുലുവിന്‍റെ ഹിന്ദി മ്യൂസിക്കൽ ആൽബത്തിന്‍റെ വിശേഷങ്ങള്‍ അറിയാം

.

ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാർ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയ T-Series ആണ് പുറത്തിറക്കുന്നത്.വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ദുബായ് ബേസ്ഡ് മോഡലുകളും,ഇൻഫ്ലുവൻസേഴ്സും ആയ കപ്പിൾസ് അജ്മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.

ചങ്ക്സ് എന്ന ചിത്രത്തിലെ ‘മേക്കാനിക്കിലെ വിശ്വാമിത്രൻ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ മലയാളികൾക്ക് ഒമർ ലുലു പരിചയപ്പെടുത്തിയ ജുബൈർ മുഹമ്മദാണ് ഈ ആൽബത്തിന്റെയും സംഗീതസംവിധായകൻ.


അഡാർ ലൗ വഴി ആയിരം ഫോളോവേഴ്സിൽ നിന്ന് ലക്ഷകണക്കിന് ഫോളോവേഴ്സിനെ കിട്ടിയവരാണ് പ്രിയ വാര്യർ,നൂറിൻ ശരീഫ്,റോഷൻ അടക്കം ഉള്ളവർ.ലോകം മൊത്തം സെലിബ്രെറ്റ് ചെയ്യപ്പെട്ട ഇവരെ കൂടാതെ അനു സിതാര അടക്കം ഉള്ള ഇന്നത്തെ മൈൻസ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നൽകിയ വിശാഖ് പി.വി തന്നെയാണ് ഇവിടെയും കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്. ഛായാഗ്രാഹണം മുസ്തഫ അബുബക്കർ, ചീഫ് അസോസിയേറ്റായി അഥാൻ അബ്ബാസ്, അസോസിയേറ്റായി ഇഷ്‌റത് സൂരജ് സലീം,അസാദ് അബ്ബാസ്‌, ലൈൻ പ്രൊഡ്യൂസർ ഫഹീം റഹ്മാൻ എന്നിവരും ആൽബത്തിന്റെ ഭാഗമാവുന്നു..

അജ്മൽ ഖാൻ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായിൽ ആണ് പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത്.അജ്മൽ ഖാൻ,ജുമാന എന്നിവരെ കൂടാതെ സിംഗറും നടനുമായ പരീകുട്ടി പെരുമ്പാവൂർ,UAE യിലെ പ്രമുഖ ഇൻഫ്ലുവൻസ് ദമ്പതിമാരായ സഹിദ്‌ അഹമ്മദ് ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളിൽ സ്ക്രീനിലെത്തുന്നു..

തന്റെ ആദ്യ ബോളീവുഡ് പ്രോജക്ട് ചെയ്യുന്ന ഒമർ ലുലുവിൽ നിന്ന് അഡാർ ലൗ പോലെ മറ്റൊരു ട്രെൻഡ്സെറ്റർ മ്യൂസിക് വീഡിയോ തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *