കാത്തിരിപ്പ്
ശാന്തിനി. എസ്. നായര്‍
കോറിയിട്ട അക്ഷരങ്ങളില്‍ പുനര്‍ജനിച്ചത് നീ ആയിരുന്നു..
മൗനത്തില്‍ മൃതിയടഞ്ഞത് ഞാനും ..
എന്‍റെ അക്ഷരങ്ങള്‍ നിന്‍റെ നിശ്വാസത്തിനല്‍ അലയടിക്കുമ്പോള്‍, മണ്‍മറഞ്ഞു പോയ
ഒരു കവിതയുടെ സ്മരണകളും പേറി,
നക്ഷത്രങ്ങളോടൊപ്പം അക്ഷരങ്ങളെ സ്നേഹിച്ച് ഞാന്‍ ഉണ്ടാകും,
നാളെയുടെ കവിതകുറിക്കാന്‍ വാക്കുകളും തേടി…
കാലചക്രം തിരിഞ്ഞു വരുന്നത് വരെ,
ഋതുക്കള്‍ വീണ്ടും പിറക്കുന്നതുവരെ,
മഴയും വേനലും മഞ്ഞും പൊഴിയുമ്പോള്‍
നക്ഷത്രങ്ങളെ കണ്ടുകൊണ്ട്,
പോയവഴിയിലെ കാല്‍പ്പാടുകളുമായി
ഈ വഴിത്താരയില്‍ കാത്തിരിക്കാം
അടുത്ത വേനലില്‍ ഒന്നിച്ചു കൊഴിഞ്ഞു വീണിടാം..
മഞ്ഞിനോടൊപ്പം അലിഞ്ഞില്ലാതെയാവാന്‍..
മഴയില്‍ കുതിര്‍ന്ന് മണ്ണിലടിയാന്‍..
ഒരേ മണല്‍ത്തരികളിള്‍ കാല്‍പ്പാടുകളാവാന്‍
ഒരേ മണല്‍ത്തരികളിള്‍ കാല്‍പ്പാടുകളാവാന്‍
അടുത്ത വേനലില്‍ ഒന്നിച്ചു കൊഴിഞ്ഞു വീണിടാന്‍,
മഞ്ഞിനോടൊപ്പം അലിഞ്ഞില്ലാതെ യാവാന്‍..
മഴയില്‍ കുതിര്‍ന്ന് മണ്ണിലടിയാന്‍..
ഒരേ മണല്‍ത്തരികളിള്‍ കാല്‍പ്പാടു തെളിയിക്കാന്‍..
കാലചക്രം തിരിഞ്ഞു വരുന്നത് വരെ,
ഋതുക്കള്‍ വീണ്ടും പിറക്കുന്നതുവരെ,
ഞാനും എന്‍റെ തൂലികയും എഴുതി തീരാത്ത കവിതകളും.
ഈ വഴിത്താരയില്‍ കാത്തിരിക്കാം