കാഴ്ച്ച

രാമു നിഷ്കളങ്കനായിരുന്നു.പാവം… ജന്മനാ കാഴ്ചയില്ലാത്ത രാമുവിനെ കൂട്ടുകാർ കളിക്കാൻ കൂടെ കൂട്ടിയതെ ഇല്ല.അത് അവനിൽ സങ്കടം ഉളവാക്കി. പക്ഷെ കൂട്ടരേ.. നല്ലവരായ രാമുവിന്റെ അച്ഛനും അമ്മയും അവന്റെ കൂട്ടുകാരായി ഒപ്പം കൂടി. അവനെ സ്കൂളിൽ കൊണ്ടുപോയി,നഗരത്തിൽ കൊണ്ടുപോയി,പ്രകൃതിയുടെ ശബ്ദങ്ങൾ കേൾപ്പിച്ചു.രാമുവിന്റെ അകകണ്ണുതുറപ്പിക്കുകയായിരുന്നു അച്ഛനും അമ്മയും.

രാമു പഠിച്ചു പഠിച്ചു മിടുക്കനായി.ഉയർന്ന ജോലിയും നേടി.സമൂഹത്തിൽ ഉയർന്ന പദവിയിലെത്തിയ രാമു ജനങ്ങൾക്ക് നല്ലതു ചെയ്യാൻ തുടങ്ങി.പണ്ട് അവനെ കളിക്കാൻ കൂട്ടതിരുന്ന കൂട്ടുകാർ ജീവിതലക്ഷ്യം മറന്ന്‌ കളിച്ചു നടന്നപ്പോൾ രാമു ഉൾകാഴ്ചയിലൂടെ ലക്ഷ്യസ്ഥാനത്തെത്തി.ഒരിക്കൽ അവരും രാമുവിന്റെ സഹായം തേടിയെത്തി.രാമു തികഞ്ഞ സന്തോഷത്തോടെ അവരേയും സഹായിച്ചു.

ഗുണപാഠം- സമൂഹത്തിൽ അംഗവൈകല്യമുള്ള,കൂട്ടുകാരെ ഒറ്റപ്പെടുത്തരുത്.ദൈവം എല്ലാം തികഞ്ഞവരായി നമ്മളെ ഭൂമിയിലയച്ചത് സമൂഹത്തിന് നന്മചെയ്യാനാണ്.

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *