കെ ബി എഫ് സി വിസെന്‍റ് ഗോമസുമായി കരാർ ഒപ്പിട്ടു

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌. സി (കെ ബി എഫ് സി) ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) വരാനിരിക്കുന്ന സീസണിനായി സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരം വിസെന്റ് ഗോമസുമായി കരാർ ഒപ്പിട്ടു’

ലാസ് പൽമാസിൽ ജനിച്ച ഡിഫെൻസീവ് മിഡ്‌ഫീൽഡറായ വിസെന്റ് 2007 ൽ സ്പാനിഷ് നാലാം ഡിവിഷൻ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമിൽ ചേരുന്നതിനു മുൻപ് അദ്ദേഹം 2 സീസണുകളിൽ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. മികച്ച മിഡ്‌ഫീൽഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പൽമാസിന്റെ ആദ്യ ടീമിലേക്ക് സ്‌ഥാനക്കയറ്റം ലഭിച്ചു. റിസർവ് ടീമുമായുള്ള ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകൾ ആരംഭിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു.

2010 ൽ ലാസ് പൽമാസിനായി ഗോമസ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും കോപ ഡെൽ റേയുമായുള്ള മത്സരത്തിൽ രണ്ടാം ഗോൾ നേടുകയും ചെയ്തു. മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകൾ നേടുന്നതിൽ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനുമെതിരായ മത്സരത്തിൽ ക്യാപ്റ്റനാവുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടർന്ന്, ഐ‌എസ്‌എൽ സീസൺ 7 നായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷൻ ഭാഗമായ ഡിപോർടിവോ ലാ കൊറൂനയിലേക്ക് മാറി

Leave a Reply

Your email address will not be published. Required fields are marked *