കോവിഡ് ദുരിതാശ്വാസം ;1.25 കോടിനൽകി അല്ലു

കേരളത്തില് ഏറ്റവും കൂടുതൽ ആരാധാകരുള്ള തെലുങ്ക് താരമാണ് അല്ലു അർജുൻ. കേരളത്തോടുള്ള തൻറെ സ്നേഹം താരം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രളയസമയത്തും കേരളത്തിന് കൈതാങ്ങായി താരം . കോവിഡ് പ്രതിസന്ധിയിലും കേരളത്തെ കൈവിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം നൽകിയത്

തെലുങ്കാന ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ തുകയ്ക്ക് പുറമെയാണ് താരം കേരളത്തിനും സംഭാവന നൽകിയത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തോടൊപ്പം ഉണ്ടെന്ന് താരം വ്യക്തമാക്കിയതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അല്ലുവിൻറെജന്മദിനമായ ഇന്നലെയാണ് തുക കൈമാറിയത്. കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് അല്ലുഅർജുൻ ഇതുവരെ 1.25 കോടി രൂപയാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *