കോവിഡ് വ്യാപനം കുറയ്ക്കാന്‍ ആപ്പ് പുറത്തിറക്കി ജര്‍മ്മനി
ബെർലിൻ: മരണങ്ങളും കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിനം കൂടിവരികയാണ്.വൈറസ് വ്യാപനം കുറയ്ക്കാനും രോഗികളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഠിനപരിശ്രമത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇതിനിടെ, കോവിഡ് വ്യാപനം കുറയ്ക്കാനും രോഗികളെ നിരീക്ഷിക്കാനും പുതിയ ആപ്പ് തന്നെ പുറത്ത് ഇറക്കിയിരിക്കുകയാണ് ജർമ്മനി.
ആപ്പ്, ഫോണിലോ സ്മാർട്ട് വാച്ചിലോ ഇൻസ്റ്റാൾ ചെയ്യാം. അതുവഴി പരിശോധനാ ഏജൻസിക്ക് ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയുടെ ബിപി, വയസ്സ്,ശരീരത്തിന്‍റെ ഊഷ്മാവ് തുടങ്ങിയവയൊക്കെ തിരിച്ചറിയാനാകും. ഇത് പിന്നീട് കൺട്രോൾ സെന്‍ററിലേക്ക് കൈമാറും