കോവിഡ് 19 ബോധവൽക്കരണവുമായി ടിക്ടോക്കിൽ പ്രമുഖർ

ലോകത്ത് കോവിഡ് 19 പടര്ന്നു പിടിക്കുന്ന സാഹചര്യത്തില് ബോധവല്ക്കരണ വിഡിയോയുമായി പ്രമുഖര്. സിനിമതാരങ്ങളും കായികതാരങ്ങളും വ്ലോഗറന്മാരുമൊക്കെയാണ് ഇത്തരത്തില് ബോധവല്ക്കരണ വിഡിയോകള് ടിക്ടോക്കില് ചെയ്യുന്നത്. ജനിലിയ ഡിസുസ, ശില്പഷെട്ടി, വിരാട് കോഹിലി , യുവരാജ് സിംഗ്,സാനിയ മിര്സ,സണ്ണിലിയോണ് തുടങ്ങിയവര് ബോധവല്ക്കരണ വിഡിയോ ചെയ്തുകഴിഞ്ഞു. ഇവരുടെ ഇത്തരത്തിലുള്ള വിഡീയോകള്ക്കെല്ലാംതന്നെ ലൈക്ക്സും വ്യൂവേഴ്സും കൂടുതലാണ്.
ഇവര്ക്കു പുറമെ ആരോഗ്യപ്രവര്ത്തകരും ഡോക്ടേഴ്സും കോവിഡ് 19 ബന്ധപ്പെട്ട് ചെയ്യുന്ന വിഡീയോകള് ടിക്ടോക്കില് വൈറല് ആണ്. കുട്ടികളും സ്ത്രീകളും ട്രാന്സ്ജെന്ഡറും ഉള്പ്പടെ സമൂഹത്തിലെ എല്ലാത്തരം ആളുകളും ടിക്ടോക്കില് വിഡിയോ ചെയ്യാറുണ്ട്. ടിക്ടോക് ആപ്പിനെ കുട്ടികളിക്ക് വേണ്ടി ഉപയോഗിക്കുന്ന ആപ്പ് എന്ന് വിമര്ശിക്കുന്നവര്ക്കുള്ള ചുട്ടമറുപടിയാണ് ആപ്പിന് ജനങ്ങളുടെ ഇടയില് കിട്ടുന്ന സ്വീകാര്യത.

Leave a Reply

Your email address will not be published. Required fields are marked *