ജോർദാനിൽ കുടുങ്ങിയ പൃഥ്വിക്ക് ആശ്വാസം പകര്‍ന്ന് ‘കുഞ്ഞിക്ക ‘
താര ജാടയില്ലാതെ പരസ്പരം സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് ഇന്നത്തെ പുതുമുഖങ്ങൾ. സന്തോഷത്തിലും സങ്കടത്തിലും ഒരു പോലെ പരസ്പരം പങ്കുകൊള്ളുന്നു.ജോർദനിൽ കോവിഡ് 19 മൂലം കുടുങ്ങി കിടക്കുന്ന പൃഥ്വിരാജിന് ആശ്വാസം പകർന്നു ദുൽഖർ.
രണ്ട് ദിവസം കൂടുമ്പോഴൊക്കെ വിളിക്കുകയും എന്നും മെസേജ് അയക്കുകയും ചെയ്യും. ബ്ലെസി സംവിധാനം ചെയ്യുന്ന ബെന്യാമിന്‍റെ ആട് ജീവിതം ചിത്രീകരിക്കുന്നതിനു വേണ്ടിയാണു പൃഥ്വിരാജ് അടങ്ങുന്ന സംഘം ജോർദാനിൽ എത്തിയത്. ഷൂട്ടിങ്ങിനു വേണ്ടി പട്ടിണികിടന്നും കഷ്ടപെട്ടും ശാരീരികാവസ്‌ഥ രൂപ പെടുത്തിയെങ്കിലും അവിചാരിതമായി ഷൂട്ടിംഗ് നിർത്തേണ്ടി വന്നത് സങ്കടകരമാണെന്നും ദുൽഖർ പറഞ്ഞു. ഇത്തരം അവസ്ഥായിൽ തന്‍റെ ഫോൺ വിളിയും മെസേജും അല്പം ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു. എന്തായാലും ഈ ക്വാറൈന്‍റീന്‍ ദിവസങ്ങളിൽ തങ്ങളുടെ സൗഹൃദം പതിന്മടങ്ങായെന്ന അഭിപ്രായമാണ് ആരാധകരുടെ കുഞ്ഞിക്കയ്ക്ക്.