സോഷ്യല്‍ മീഡിയയില്‍ തരംഗമായി അല്ലുഅര്‍ജുന്‍റെ മകള്‍ വിഡീയോ കാണാം

തെലുങ്കുനടന്‍ അല്ലു അര്‍ജുന്‍ മലയാളികള്‍ക്ക് എന്നും പ്രീയതാരമാണ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളെല്ലാം തന്നെ മലയാളികള്‍ എന്നും ആവേശത്തോടെയാണ് എതിരേറ്റിട്ടുള്ളത്. പ്രളയസമയത്ത് കേരളത്തിന് സഹായം നല്‍കി മലയാളികളോടുള്ള സ്നേഹം അദ്ദേഹവും പ്രകടമാക്കി. ഇപ്പോള്‍ അല്ലുവിന്‍റെ മകളുടെ വിഡോയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ നെഞ്ചിലേറ്റിയത്.

മണിരത്നം സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ജലിയിലെ ‘അഞ്ജലി അഞ്ജലി’ എന്ന ഗാനം പുനരാവിഷ്കരിച്ചാണ് അർഹ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.


മകളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്. എന്‍റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ജന്മദിനാശംസകൾ എന്നു കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്.വിഡിയോയിൽ അർഹയുടെ സഹോദരനും അല്ലു അർജുനുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്.

One thought on “സോഷ്യല്‍ മീഡിയയില്‍ തരംഗമായി അല്ലുഅര്‍ജുന്‍റെ മകള്‍ വിഡീയോ കാണാം

  • 23 November 2020 at 10:53 am
    Permalink

    😍😍😍😍

    Reply

Leave a Reply

Your email address will not be published. Required fields are marked *