തുണിസഞ്ചി വീട്ടിലുണ്ടാക്കാം
പ്ലാസ്റ്റിക് നിരോധനം സര്‍ക്കാര്‍ നടപ്പിലാക്കികഴിഞ്ഞു. തുണി സഞ്ചികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍റ്. വലിയ വിലകൊടുത്താണ് പലരും തുണിസഞ്ചികള്‍ വിപണയില്‍നിന്ന് മേടിക്കുന്നത്. എന്തായാലും ഇപ്പോള്‍ ലോക്ഡൌണ്‍ പീരിഡാണ്. വീട്ടീലേക്ക് സാധനങ്ങള്‍ മേടിക്കുന്നതിന് ആവശ്യമായി സഞ്ചികള്‍ നമുക്ക് നിര്‍മ്മിച്ചെടുക്കാവുന്നതേയുള്ളു
മീഡിയംടൈപ്പ് സഞ്ചി നിര്‍മ്മാണം എങ്ങനെയെന്ന് നമുക്ക് നോക്കാം.
സഞ്ചി ഉണ്ടാക്കുന്നതിന് ആവശ്യമായ തുണി തെരഞ്ഞെടുക്കുക. അതില്‍ പത്ത് ഇഞ്ച് വീതിയില്‍ മാര്‍ക്ക് ഇടുക. മുകളിലേക്ക് പതിനഞ്ച് വീതിയില്‍ മാര്‍ക്ക് ചെയ്യുക. മാര്‍ക്ക് ചെയ്ത തുണി കട്ട് ചെയ്ത് മാറ്റി വയ്ക്കുക. സഞ്ചിക്ക് വേണ്ടിയുള്ള തുണിയാണ് നാം ഇത്തരത്തില്‍ കട്ട് ചെയ്ത് മാറ്റിവെച്ചത്. ഇനി നമുക്ക് സഞ്ചിയുടെ വള്ളിയ്ക്ക് ആവശ്യമുള്ള തുണി കട്ട് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
പതിനൊന്ന് ഇഞ്ച് നീളത്തിലും നാലിഞ്ച് വീതിയിലും രണ്ട് തുണികള്‍ വേറെ വേറെ വെട്ടിവയ്ക്കുക. ഇതിനെ മടക്കിയടിച്ച് സഞ്ചിയുടെ വള്ളി തയ്യാറാക്കിയെടുക്കാം. നാം സഞ്ചിയ്ക്കായി മാറ്റിവെച്ചിരുന്ന തുണിയില്‍ വള്ളി പിടിപ്പിക്കുന്ന ഭാഗം ഒന്നര ഇഞ്ച് മടക്കി അയണ്‍ ചെയ്യുക. വീണ്ടും ഒന്നര ഇഞ്ച് മടക്കി അയണ്‍ ചെയ്ത് കൊടുക്കുക. മുകള്‍ ഭാഗത്തിന് സ്റ്റിഫ്നസ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. വള്ളി സഞ്ചിയില്‍ സ്റ്റിച്ച് ചെയത് പിടിപ്പിക്കുക നിങ്ങള്ളുടെ ഇഷ്ടം പോലെ സഞ്ചിമോടിപിടിപ്പിച്ചതിന് ശേഷം ബാക്കിയുള്ള മൂന്നുവശം കൂടി സ്റ്റ്റ്റിച്ച് ചെയ്ത് യോജിപ്പിച്ചെടുക്കുക.ഇത്തരത്തില്‍ നമുക്ക് സഞ്ചി നിര്‍മ്മിച്ചെടുക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ബിനുപ്രിയ
ഫാഷന്‍ഡിസൈനര്‍ (ദുബായ്)