നിര്‍മ്മാതാവിന്‍റെ വാദം വ്യാജം; ബൈജുസന്തോഷ്
എട്ട് ലക്ഷം രൂപയാണ് തന്‍റെ പ്രതിഫലമെന്ന് കാണിച്ച് നിര്‍മ്മാതാവ് പറയുന്ന എഗ്രിമെന്‍റ് വ്യാജമെന്ന് ബൈജുസന്തോഷ്.
‘എന്‍റെ പ്രതിഫലം 20 ലക്ഷം രൂപ തന്നെയാണ്. പ്രതിഫലം എട്ട് ലക്ഷം രൂപയ്ക്ക് ഞാന്‍ ഒപ്പിട്ടുണ്ട് എന്ന് നിര്‍മ്മാതാവ് പറയുന്ന എഗ്രിമെന്റ് വ്യാജമാണ്’ ബൈജു സന്തോഷ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എഗ്രിമെന്‍റ് ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇതിന് മുന്‍പ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം 20 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങിയത്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഖജാന്‍ജിയായ ബി രാഗേഷിന്റെ ചിത്രത്തില്‍ താന്‍ അഭിനയിച്ചത് 20 ലക്ഷം രൂപക്ക് തന്നെയാണെന്നും ബൈജു സന്തോഷ് പറഞ്ഞു.
മോഹന്‍ലാല്‍ അടക്കമുളള മുന്‍നിര നായകന്മാര്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറായപ്പോഴും ചില നടന്‍മാര്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറായിരുന്നില്ല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. നടന്‍മാരായ ടൊവിനൊയും ജോജുവും പ്രതിഫലം കുറക്കാന്‍ തയ്യാറായതും വാര്‍ത്തയായിരുന്നു.