നിഴല്‍
ശാന്തിനി.എസ്.നായര്‍
എനിക്കു വേണ്ടി മുന്നിലും പിന്നിലും നടക്കുമ്പോള്‍ ,
അറിയാന്‍ ശ്രമിച്ചില്ല..
ഇരുളില്‍ സ്വയം മറഞ്ഞില്ലാതായപ്പോള്‍,..
ആ ശൂന്യതയില്‍ ,ഒറ്റപ്പെടലിന്‍റെ ഭീകരതയില്‍,..
തിരിച്ചറിയാതെ പോയ നിന്‍റെ പ്രണയംകണ്ണീരിനൊപ്പം ഒഴുക്കി കളയാനും കഴിഞ്ഞില്ല..
നീ ഇല്ലാതെ ഞാനും ,ഞാനില്ലാതെ നീയും ,
ഇല്ല എന്ന സത്യത്തില്‍, ഞാന്‍ നിന്നെ പ്രണയിക്കുന്നു..
ഒരിക്കല്‍ കൂടി ഇരുട്ടിന് വിട്ടുകൊടുക്കാതെ നിലാവിനൊപ്പം പ്രണയിക്കാം..
സ്വപ്നങ്ങളെ വാരിക്കുട്ടി ഭണ്ഡാരത്തിലാക്കി,
ചരടിട്ടുകെട്ടി ഉറപ്പുവരുത്തി..
കൂരിരുട്ടിനു കൂട്ടായി കൊടുത്തു ..
തിരിഞ്ഞുനോക്കാതെ നടന്നകലുമ്പോള്‍ മനസിലായിരുന്നില്ല കൂടെ വന്നത് ഏകാന്തതയുടെ നിഴല്‍ മാത്രമാണെന്ന്..
ആ നിഴലിനൊപ്പം വെളിച്ചത്തില്‍ ഞാന്‍ നടന്നു..
ഇരുട്ടില്‍ അപ്പോഴും തനിച്ചായിരുന്നു..,
ഞാനും എന്‍റെ സ്വപ്നങ്ങളും..