“നീ സിനിമാനടനാകും” നടനായി തീര്‍ന്നത് ‘മകന്‍’ വൈറലായി ഒരു കുറിപ്പ്.
photo courtesy Hash Javed
തീവ്രമായി ആഗ്രഹിച്ചാല്‍ അത് നടക്കുമെന്നാണ് വെപ്പ്. അത് ചിലപ്പോള്‍ നമുക്ക് സാധിച്ചില്ലെങ്കിലും മക്കളിലൂടെയും ആകാം. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹാഷ് ജാവേദ് എന്ന വ്യക്തിക്കും പറയാനുള്ളത് അത്തരത്തിലുള്ളൊരുകാര്യമാണ്. സിനിമനടനായി തീരുക എന്നത് ജാവേദിന്‍റെ വളരെ ചെറുപ്പം തൊട്ടേയുള്ള ആഗ്രഹമാണ്. കഴിവ് ഉണ്ടായിരുന്നിട്ടും കൈയ്യെത്തും ദൂരത്ത് വന്ന അവസരങ്ങള്‍ തട്ടിപൊയ്ക്കൊണ്ടേയിരുന്നു. താന്‍ എന്ത് ആഗ്രഹിച്ചോ അത് മകനിലൂടെ പൂര്‍ത്തികരിക്കാന്‍ പറ്റിയെന്നും ജാവേദ് പറയുന്നു.
ചെറുപ്പകാലം തൊട്ടേ നീ ഒരു സ്റ്റാറാകും മറ്റുള്ളവര്‍ പറയുന്നത് കേട്ട് സിനിമ ജാവേദും സ്വപ്നം കണ്ടു തുടങ്ങി. ഒരുപാട് ചലച്ചിത്രതാരങ്ങള്‍ക്ക് പിറവികൊടുത്ത മഹാരാജാസില്‍ പഠിക്കണമെന്ന് ആഗ്രഹവും നടന്നില്ല. ഇന്ത്യവിഷന്‍ ആരംഭിച്ചപ്പോള്‍ തനിക്ക് ഒപ്പം അവസരം കാത്ത് നിന്ന് ആസിഫ് അലി ഇന്ന് നടനായി തീര്‍ന്നു. അതുപോലെതന്നെ വിനീത് ശ്രീനിവാസന്‍റെ മലര്‍വാടി ആര്‍സ്ക്ലബ്ബില്‍ ഓഡിഷനില്‍ പങ്കെടുത്തു.
എന്നാല്‍ ഭാഗ്യം നിവിന്‍പോളിക്കും അജുവര്‍ഗീസിനും ഒപ്പമായിരുന്നു. സിനിമമോഹവുമായി പരസ്യത്തിന്‍റെ കണ്ടെന്‍റ് റൈറ്റര്‍ ആയും റേഡിയോ ജോക്കിയായും ജോലി ചെയ്തു. തനിക്കൊപ്പം വര്‍ക്ക് ചെയത എല്ലാവരും തന്നെ ഇന്ന് സ്റ്റാറാണ്. പിന്നീട് ഗര്‍ഫിലേക്ക് ജോലി കിട്ടുകയും വിവാഹിതനായി എന്നും ജാവേദ് പറയുന്നു. തനിക്ക് ലഭിക്കാതിരുന്ന അവസരങ്ങള്‍ മകന് ലഭിച്ചു. നിരവധി പരസ്യചിത്രങ്ങളില്‍ തന്‍റെ മകന്‍ ഐസിന്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ തെന്നിന്ത്യന്‍ ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ചാക്കോച്ചനും ഒന്നിച്ച് അഭിനയിക്കുന്ന നിഴലില്‍ പ്രധാന റോള്‍ കൈകാര്യം ചെയ്യാന്‍ മകന്‍ ഐസിന് സാധിച്ചെന്നും ചൂണ്ടിക്കാട്ടി ജാവേദ് കുറിപ്പ് അവസാനിക്കുന്നു.
ജാവേദിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മകൻ Izin Hash ലേഡി സൂപ്പർ സ്റ്റാർ നയൻതാരയോടൊപ്പം അഭിനയിക്കുന്നു.”നീ സിനിമാനടനാകും” പണ്ട് സ്‌കൂളിലും കോളജിലും വിവിധ കലോത്സവങ്ങളിലുമൊക്കെമിമിക്രിയും,മോണോആക്റ്റും നാടകവുമൊക്കെ കളിച്ചു നടന്നപ്പോൾ എന്നെ ഏറ്റവും സുഖിപ്പിച്ച ഡയലോഗ്. അങ്ങിനെ ഞാനും സിനിമ സ്വപ്നം കാണാൻതുടങ്ങി, പ്ലസ്ടുവിനു പഠിക്കുമ്പോ, മലപ്പുറത്തുകാരനായ എനിക്ക് ഡിഗ്രിക്ക് എറണാംകുളം മഹാരാജാസ് കോളേജിൽ പഠിക്കണെമന്നായിരുന്നു ആഗ്രഹം. ഒരുപാട് സിനിമകളുടെലൊക്കേഷനായ, നിരവധി സിനിമാക്കാരെ മലയാളസിനിമയ്ക്ക് സമ്മാനിച്ച മഹാരാജാസ് വഴിസിനിമയിലെത്താമെന്നായിരുന്നു വ്യാമോഹം. പക്ഷേ പ്ലസ്ടുവിനു മാർക്ക് കുറഞ്ഞതോടെ ആ സ്വപ്നം തകർന്നു. പിന്നീട് ചുങ്കത്തറ മാർത്തോമ കോളേജിൽ പഠിക്കുമ്പോൾ തൊട്ടടുത്ത സ്റ്റുഡിയോയിൽ പോയി ഇടയ്ക്കു ഫോട്ടോസ്എടുത്ത് സിനിമാ മാസികകളിൽ കാണുന്ന ഒഡീഷൻ അഡ്രെസ്സിലേക്ക് അയച്ചുകൊടുക്കും എന്നാൽ അതുംവെളിച്ചംകണ്ടില്ല. അതുകഴിഞ്ഞു പൂരപ്പറമ്പിൽ മിമിക്സ് അവതരിപ്പിച്ചുനടക്കുമ്പോഴും ഫുട്ബോൾ-പരസ്യഅന്നൗൺസറായി നാട്ടിലൂടെ കറങ്ങിനടക്കുമ്പോഴും അടുത്ത ലക്ഷ്യം കൊച്ചിൻ കലാഭവനായിരുന്നു. “കലാഭവൻവഴി സിനിമാ നടൻ”, അതും നടന്നില്ല. സിനിമയിലഭിനയിക്കാൻ അടുത്ത കുറുക്കുവഴി കണ്ടെത്തിയത് ‘ടിവിഅവതാരകൻ’ എന്നപേരായിരുന്നു. ആ സമയത്താണ് INDIAVISION ന്റെ പുതിയ Entertainment channel, YES INDIAVSION ആരംഭിക്കുന്നു എന്നറിഞ്ഞതും VJ ആകാൻ അപേക്ഷിക്കുന്നതും ഒഡീഷൻ കാൾ വരുന്നതും.അങ്ങിനെ കൊച്ചിയിലേക്ക് വണ്ടികയറി ഇന്റർവ്യൂവിൽ പങ്കെടുത്തു. പക്ഷേ അതും പരാജയമായിരുന്നു. എന്നാൽഅന്ന് ഒഡീഷനിൽ തൊട്ടടുത്തിരുന്ന ആസിഫലി അവതാരകനാകുകയും നടനാകുകയും ചെയ്തു. എങ്കിലും കൊച്ചിഎന്നെ കൈവിട്ടില്ല, സിനിമാനടനാകാൻ എത്തിയ ഞാൻ ചാവറ എന്ന പരസ്യ ഏജൻസിയിലെ Content Writerറായി.അപ്പോഴാണ് എഫ് എം റേഡിയോ കാലഘട്ടം ആരംഭിക്കുന്നത്. അടുത്ത ലക്ഷ്യം ” ഒരു റേഡിയോ ജോക്കിയാകുക”. ആ ശ്രമം വിഫലമായില്ല കൊച്ചി Radio Mangoയിൽ റേഡിയോ ജോക്കിയായി. ഞാൻഒന്ന് കാണാനാഗ്രഹിച്ച താരങ്ങളെയും, സംവിധായകരെയും അടുത്തുകാണുന്നു, അവരുമായി സംസാരിക്കുന്നു, പരിചയപ്പെടുന്നു. എങ്കിലും നല്ല ശമ്പളം ലഭിക്കുന്ന ഈ ജോലി വെറുതെ കളയണ്ടല്ലോ എന്നുകരുതി സിനിമാ ആഗ്രഹം ഉള്ളിലൊതുക്കി. കൊച്ചിയിൽ ഒരുവർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് കോഴിക്കോട് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. കോഴിക്കോട്ടേക്ക് പോകുന്നതിനുമുൻപ് വിനീത് ശ്രീനിവാസന്റെ ആദ്യസിനിമയായ മലർവാടി ആർട്സ് ക്ളബ്ബിന്റെ ഒഡീഷനിൽ പങ്കെടുത്തു. അത് ഒരു ഗ്രൂപ്പ് ഒഡീഷനായിരുന്നു. അന്ന് നന്നായി പെർഫോം ചെയ്ത നിവിൻ പോളിയെയും, അജു വർഗ്ഗീസിനെയുമെല്ലാം അവസാന റൗണ്ടിലേക്ക് മാറ്റി നിർത്തി. സിനിമയിൽ അഭിനയിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് ഞാൻ കോഴിക്കോട്ടേക്ക് വണ്ടികയറി. കൂടെയുണ്ടായിരുന്ന പല റേഡിയോക്കാരും സിനിമാക്കാരായി.പിന്നീടാണ് കോഴിക്കോട്ടെ റേഡിയോ ലൈഫിനിടക്ക് കല്ല്യാണം കഴിയുന്നതും, ദുബായിലെ റേഡിയോയിൽ ജോലികിട്ടുന്നതും ഒരു മകനുണ്ടാകുന്നതും. അവന്റെ ഓരോ വളർച്ചയിലും എന്റെ ഓരോ സ്വപ്നങ്ങളും അവനിലൂടെ യാഥാർത്യമായിത്തുടങ്ങി. കിൻഡർ ജോയ്, Volkwagen, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, Huawei, Heinz തുടങ്ങിയ അറുപതിലേറെ അന്താരാഷ്ട്ര പരസ്യങ്ങളിൽ അഭിനയിച്ച മകൻ ആദ്യമായി ഒരു മലയാള സിനിമയിൽ തുടക്കംകുറിച്ചുകഴിഞ്ഞു. അതും ഞാൻ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും !! പ്രാർത്ഥനകൾ വേണം!. നയൻതാര നായികയായ ഈ സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ഐസിൻ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന നിഴൽ എന്നത്രില്ലർ സിനിമ സംവിധാനം ചെയ്യുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററും, സംസ്ഥാന ഫിലിം അവാർഡ്ജേതാവുമായ അപ്പു ഭട്ടതിരിയാണ്.
👌👌👍🏻👍🏻👍🏻👏👏