നെല്ലിക്ക അച്ചാര്‍


1. നെല്ലിക്ക- 1 കി. ഗ്രാം
2. ഉപ്പ്- 250 ഗ്രാം
3. മുളക്‌പൊടി- 2 ടേബിള്‍ സ്പൂണ്‍
4. കടുക്- 5 ഗ്രാം
5. ഉലുവാപ്പൊടി- 1 ടീസ്പൂണ്‍
6. കായം- 1 കഷ്ണം
7. മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
8. നല്ലെണ്ണ- 100 ഗ്രാം

തയ്യാറാക്കുന്ന വിധം


മഞ്ഞള്‍പ്പൊടി, കുറച്ച് ഉപ്പ് ഇവ ചേര്‍ത്ത് വെള്ളത്തില്‍ നെല്ലിക്ക ഇട്ട് തിളപ്പിച്ച് കോരിയെടുക്കുക.നല്ലെണ്ണയില്‍ കായം ഇട്ട് മൂപ്പിച്ച് കോരിയെടുത്ത് പൊടിച്ചെടുക്കുക. ഈ എണ്ണയില്‍ കടുകിട്ട് പൊട്ടിയതിനുശേഷം അടുപ്പില്‍ നിന്ന് ഇറക്കിവച്ച് പൊടികളെല്ലാം ഇടുക. ബാക്കി ഉപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് അരിച്ചെടുത്ത് നെല്ലിക്കയും മൂപ്പിച്ച ചേരുവകളും ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക. തണുത്തശേഷം ഭരണിലാക്കി സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *