നോളന്‍ ചിത്രം ‘ടെനറ്റ് ‘ ജൂലൈയില്‍ റിലീസിന്

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമം ഇട്ട് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമായ ടെനറ്റിന്‍റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ജുലൈ 31 ന് ചിത്രം തിയേറ്ററിലെത്തും. സിനിമയുടെ നിർമാതാക്കളായ വാർണർ ബ്രോസ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.കോവിഡ് 19 നെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീംസിംഗ് നീണ്ടുപോയത്.

ടെനെറ്റ് കൂടാതെ കൂടുതൽ ഹോളിവുഡ് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്. ജുലൈ മാസത്തോടെ തിയേറ്ററുകൾ തുറക്കാനാണ് തീരുമാനം. ഇതോടെയാണ് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർവൽ സ്റ്റുഡിയോസിന്റെ ബ്ലാക്ക് വിഡോ, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്-9, വണ്ടർ വുമൺ 1984 എന്നീ ചിത്രങ്ങളാണ് ടെനറ്റിന് പിന്നാലെ പുറത്തിറങ്ങുന്നത്. വണ്ടർ വുമൺ ഒക്ടോബർ 2 ന് തിയേറ്ററുകളിലെത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ജുലൈ 24 ന് ഡിസ്നിയുടെ മുലാൻ പുറത്തിറങ്ങും.

അതേ സമയം നോളന്‍റെ വിജയചിത്രങ്ങളിലൊന്നായ ഇന്‍സെപ്ഷന്‍ ജൂലൈ17 ന് റീ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യാന്‍ അണിയപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *