‘തീ മിന്നല്‍ തിളങ്ങി കാറ്റും കോളും തുടങ്ങി…’ മിന്നല്‍ മുരളിയിലെ ഗാനം കേള്‍ക്കാം വീഡിയോ
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ടോവിനോ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ സോംഗ് റിലീസായി.മനു മഞ്ജിതിന്റെ വരികള്‍ക്ക് സുഷീന്‍ ശ്യാം സംഗീതം നല്‍കി, മാര്‍ത്ത്യനും സുഷീന്‍ ശ്യാമും പാടിയ ‘തീ മിന്നല്‍ തിളങ്ങി… കാറ്റും കോളും തുടങ്ങി…’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
90കളിലെ ‘മിന്നല്‍ മുരളി’ യുടെ യഥാര്‍ത്ഥ കഥ ജയ്‌സന്റേതാണ്. ഒരു സാധാരണ മനുഷ്യന്‍ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പര്‍ ഹീറോ (മുരളി) ആയി മാറുന്നു.വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് (സോഫിയ പോള്‍) നിര്‍മ്മിച്ച ഈ ആക്ഷന്‍ ചിത്രത്തിന്റെ സംവിധാനം ബേസില്‍ ജോസഫ് ആണ്.അപ്രതീക്ഷിത സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയായി മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ്, കൂടാതെ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും.
ഈ സിനിമ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്.കഥ, തിരക്കഥ, സംഭാഷണം- അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്. ഗാനരചന- മനു മന്‍ജിത്, സംഗീതം- ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.മിന്നല്‍ മുരളി’ ഡിസംബര്‍ 24, 2021 ന് നെറ്റ്ഫല്‍ക്‌സിലൂടെ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും
പി.ആര്‍.ഒ- എ എസ് ദിനേശ്, ശബരി.