പട്ട് പാവടകൊണ്ടൊരു ട്രന്‍റിംഗ് ടോപ്പ്
ബിനുപ്രിയ
ഫാഷന്‍ ഡിസൈനര്‍(ദുബായ്)
ട്രെന്‍റിംഗ് ഡ്രസ് അണിയുക എന്നത് ഇന്ന് പ്രായഭേദമന്യേ ഏവരുടെയും ആഗ്രഹമാണ്. കോവിഡ് പീരിഡ് ആയതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി ഏവരെയും അലട്ടുന്ന ഒന്നാണ്. ഈ പ്രതിസന്ധിയും നമ്മള്‍ അതിജീവിക്കും.ലോക്ക്ഡൌണ്‍ കാലം കഴിയുമ്പോള്‍ പഴയതുപോലെ നിത്യജീവിതത്തിലേക്ക് നമ്മള്‍ പ്രവേശിക്കുകതന്നെ ചെയ്യും. എന്നാല്‍ പുതിയ ഡ്രസ് വാങ്ങാന്‍ കാശില്ലെന്നോര്‍ത്ത് വിഷമിക്കേണ്ട.
പഴയസാരിയോ പട്ടുപാവടയോ ഉണ്ടെങ്കില്‍ തയ്യാറാക്കിയെടുക്കാം മനോഹരമായ ഫ്രോക്ക്. ഫ്രോക്കായോ അല്ലെങ്കില്‍ ലെഗ്ഗിന്‍സിന്‍റെ കൂടെ ടോപ്പായോ നിങ്ങള്‍ക്ക് ഈ വസ്ത്രം ധരിക്കാം.വളരെ സിമ്പിള്‍ മെത്തേഡിലൂടെ മനോഹരമായ ഫ്രോക്ക് തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ ഇതാ പരീക്ഷിച്ചു നോക്കു.
വേയ്സ്റ്റിന്‍റെ ഭാഗം കട്ട് ചെയ്തുവെയ്ക്കുക എന്നതാണ് ആദ്യ സ്റ്റെപ്പ്.

സ്കേര്‍ട്ടാണ് നിങ്ങള്‍ ടോപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അരപ്പട്ട ഭാഗം അഴിച്ചുവെയ്ക്കുക. നീളത്തില്‍ കിട്ടുന്ന വലിയ പീസ് തുണി നന്നായി അയണ്‍ ചെയ്ത് വൃത്തിയാക്കിയെടുക്കുക. ചുരുക്ക് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തെ നീളം അളന്നതിന് ശേഷം

തുണിയില്‍ മാര്‍ക്ക് ചെയ്ത് കട്ട്ചെയ്യുക. 18, അല്ലെങ്കില്‍ 19 ഇഞ്ച് നീളത്തില്‍ തുണി കട്ട് ചെയ്ത് എടുക്കുക.

ഇങ്ങനെ കട്ട് ചെയ്ത് എടുക്കുന്ന തുണിക്ക് ചുരുക്കുകള്‍ ഇട്ട്കൊടുക്കുകയാണ് അടുത്ത പടി.

ചുരുക്കള്‍ ഇട്ട്( പാവടയുടേത്) പോലെ ഇട്ട് റെഡിയാക്കിയെടുക്കുക. ടോപ്പിന്‍റെ മുകള്‍ഭാഗത്തേക്കുള്ള ഭാഗം അടിച്ച് തയ്യാറാക്കിയെടുത്തതിന് ശേഷം ഈ ഭാഗവുമായി അടിച്ച് യോജിപ്പിച്ചെടുക്കുക.

ടോപ്പിന് നിങ്ങളുടെ കൈവണ്ണം അനുസരിച്ച് സ്ലീവ് പിടിപ്പിച്ചുകൊടുക്കാം. ഏത് ടൈപ്പ് സ്ലീവാണേലും ഈ ടോപ്പിന് അനുയോജ്യമായിരിക്കും.

ടോപ്പിന്‍റെ ബ്യാക്കില്‍ സിബ്ബ് വെച്ച് കൊടുത്താല്‍ ടോപ്പ് നിങ്ങള്‍ക്ക് ധരിക്കാന്‍ എളുപ്പമായിരിക്കും.നിങ്ങള്‍ക്ക് ബീഡ്സ് വര്‍ക്കോ എംബ്രോഡറി വര്‍ക്കോ ചെയ്ത് ടോപ്പിനെ കൂടുതല്‍ മനോഹരമാക്കാവുന്നതാണ്.