പത്മപ്രഭാപുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
ഈ വർഷത്തെ പത്മപ്രഭാപുരസ്കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി.
75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാൻ എം. വി. ശ്രേയാംസ് കുമാർ എം.പി. അറിയിച്ചു.
സാഹിത്യമികവിനുള്ള പത്മപ്രഭാപുരസ്കാരം 1996-ലാണ് ഏർപ്പെടുത്തിയത്