പത്മഭൂഷൺ സൗമിത്ര ചാറ്റർജി അന്തരിച്ചു.

ബംഗാളി സിനിമയിലെ ഇതിഹാസ നായകൻ പത്മഭൂഷൺ സൗമിത്ര ചാറ്റർജി അന്തരിച്ചു.

കൊൽക്കത്തയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് നെഗറ്റീവായി എങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വഷളാകുകയാതോടെ വെൻ്റിലേറ്ററിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

2012-ൽ ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം നൽകി നൽകി ആദരിച്ചു. മൂന്ന് വട്ടം ദേശീയ ചലച്ചിത്ര പുരസ്ക്കാരവും നേടിയിട്ടുണ്ട്. 2018-ൽ ഫ്രാൻസിൽ നിന്നുള്ള പരമോന്നത ബഹുമതിയും ലഭിച്ചു. സത്യജിത്ത് റേ സംവിധാനം ചെയ്ത ചാരുതല അടക്കം ഏറെ ശ്രദ്ധ നേടിയ 20 ലധികം ചിത്രങ്ങളിൽ സൗമിത്ര ചാറ്റർജി അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *