പപ്പായ ഷേക്ക്
പപ്പായ കഴിക്കാന്‍ കുട്ടികള്‍ മടികാണിക്കുന്നുണ്ടോ. ദാ ഇങ്ങനെ ഷേക്ക് ഉണ്ടാക്കി കൊടുക്കു. ആരോഗ്യത്തിന് വളരെ നല്ലതും സ്വദിഷ്ടവുമായ പപ്പായ ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം
നല്ല വിളഞ്ഞ് പഴുത്ത പപ്പായയാണ് ഷേക്കിന്‍റെ മെയിന്‍ ഇന്‍ക്രീഡിയന്‍റ്. തൊലി ചെത്തി കുരു നീക്കി വൃത്തിയാക്കിയ പപ്പായയുടെ പകുതി(വലിയ പപ്പായ ആണെങ്കില്‍ മാത്രം, ചെറുതാണെങ്കില്‍ മുഴുവനോട് ഉപയോഗിക്കാം) ചെറിയ കഷ്ണങ്ങളായി നുറുക്കിയെടുക്കുക. ഉള്‍ഭാഗം നീക്കിയ ഒരു ക്യാരറ്റും ഇതേ പോലെ ചെറിയ കഷ്ണങ്ങളാക്കുക. ഇവ മിക്സിയില്‍ നല്ലതുപോലെ അരച്ചു എടുക്കുക.
അതിലേക്ക് തൊലിനീക്കിയ ഏലയ്ക്ക(1), ഒരു ടീസ്പൂണ്‍ വാനില എസന്‍സ്, പത്ത് നടസ് പൊടിച്ചത്, തിളപ്പിച്ചാറ്റിയ പാല്‍(അര ലിറ്റര്‍) എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. ഇതാ നമ്മുടെ ഷേക്ക് റെഡിയായി കഴിഞ്ഞു. പപ്പായ ഷേക്ക് വേഗം കുസൃതി കുരുന്നുകള്‍ക്ക് വേഗം ഉണ്ടാക്കികൊടുത്തോളു…….