പ്രണയ നായകൻ ഋഷി കപൂർ ഇനി ഓർമകളിൽ
എഴുപതുകളിലെ യുവാക്കളുടെ ഹരമായിരുന്നു റൊമാന്റിക് നായകൻ ഋഷിരാജ് കപൂർ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരം ആരാധകരുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചു. ആദ്യ സിനിമയായ ബോബിയിലെ അഭിനയത്തിന് അവാർഡ് നേടി ബോളിവുഡ് സിനിമയിൽ തന്റെ സ്ഥാനം കുറിച്ചിട്ട ഋഷിയുടെ അഭിനയ ശൈലി വേറിട്ടതായിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിൻ്റെതായിട്ടുണ്ട് .അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ
ഋഷി കപൂർ ‘ചിൻടോ ‘ പേരിലാണ് അറിയപ്പെട്ടിരുന്നത്.92 സിനിമകളിൽ അഭിനയിച്ച ഋഷി കപൂറിൻ്റെ അഭിനയ മുൻനിർത്തി റഷ്യൻ പ്രത്യേക അവാർഡ് നൽകിയിട്ടുണ്ട് .
ആരാധകരെ അളവറ്റു സ്നേഹിച്ച താരം തൻ്റെ മരണത്തിൽ ആരും സങ്കടപെടരുത് എന്ന് എന്നും പറയുമായിരുന്നു.കൂടെ അഭിനയിച്ച നടി നീതു സിംഗ് ജീവിതത്തിലേക്ക് വന്നപ്പോൾ നിറപ്പകിട്ടേറി.മകൻ രൺബീർകപൂർ സിനിമയിൽ സജീവമായപ്പോൾ മകൾ റിഥിമ കപൂർ ജ്വല്ലറി ഫാഷൻ ഡിസൈനറായി.ഹിന്ദി സിനിമയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ നടൻ ജീവിതയവനികയ്ക്ക് ഉള്ളിലേക്ക് മറഞ്ഞപ്പോൾ ഭാവാഭിനയത്തിൻ്റെ പകരം വെക്കാനാകാത്ത താരത്തെയാണ് നഷ്‌ടമായത്.