പ്രായം അക്കങ്ങളില്‍ മാത്രം; ബാസ്കറ്റ് ബോളുമായി മുത്തശ്ശിമാര്‍
പ്രായമായെന്ന് വിലപിച്ച് വീട്ടിനകത്ത് ചടഞ്ഞുകൂടുന്നവര്‍ക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് കാണിച്ചുതരുന്നു ഈ മുത്തശ്ശിമാര്‍. പ്രായം എണ്‍പത് വയസ്സിന് മുകളിലുണ്ടെങ്കിലും പതിനേഴിന്‍റെ പ്രസരിപ്പിലും ചുറുചുറുക്കോടെയും ഓടി നടന്ന് ബാസ്കറ്റ്ബോള്‍ പരിശീലനം നടത്തുന്നു ഈ മുത്തശ്ശിമാര്‍
80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബാസ്കറ്റ് ബോള്‍ ടീം തന്നെയുണ്ട്. സാന്‍ഡിയാഗോ സീനിയര്‍ വിമന്‍സ് ബാസ്കറ്റ്ബോള്‍ അസോസിയേഷന് കീഴിലാണ് സ്പാഷ് സിസ്റ്റേഴ്സ് എന്ന ടീം വയസ്സായി സ്ത്രീകള്‍ക്കായി ഉള്ളത്. 84കാരി തൊട്ട് 94 വയസ്സുള്ളവര്‍ വരെ ടീമിലുണ്ട്. വെറു നേരപോക്കിനായി മാത്രമല്ല ടീം രൂപീകണം നടത്തിയത്.
മുതിര്‍ന്ന പൌരന്‍മാര്‍ക്കുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നവാരാണ് ഇവര്‍. ചെറുപ്പകാലത്ത് ഉശിരന്‍ പ്ലേയേഴ്സ് തന്നെയാണ് ഇവരിലെല്ലാരും തന്നെ. തങ്ങളുടെ ശാരിരിക ആരോഗ്യം നിലനിര്‍ത്താന്‍ ബാസ്കറ്റ്ബോള്‍ പ്ലേ സഹായിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. താന്‍ 66 വയസ്സായപ്പോള്‍ ടീമിലെത്തിയാണ്. ബന്ധുക്കളാരും തന്നെ തുണച്ചിരുന്നില്ല. അക്കാലത്ത് കളിച്ചിരുന്നവരില്‍ താന്‍മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നും
90 കാരിയായ മാര്‍ഗെ പറയുന്നു. വൈറസ് വ്യാപനം തങ്ങളുടെ പ്രാക്ടീറ്റിസിന് ലോക്ക് വീണതായി മുത്തശ്ശിമാര്‍.