ബനാന ചോക്ലേറ്റ് സ്മൂത്തി
റെസിപി: ബിനുപ്രീയ
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഹെല്‍ത്ത് ഡ്രിങ്ക് തയ്യാറാക്കുന്നവിധമാണ് ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.
നന്നായി പഴുത്ത റോബസ്റ്റ – 1
ഡേറ്റ്സ് – 10 എണ്ണം
കൊക്കോ പൌഡര്‍ – 1 ടീ സ്പൂണ്‍
വാനില ഐസ്ക്രീം – ഒരു സ്കൂപ്പ്
ഐസ്ക്യൂബ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഡേറ്റ്സ് പഴവും ഐസ്ക്യൂബ് ചേർത്ത് നല്ലതുപോലെ മിക്സിയില്‍ അരച്ചെടുക്കുക.ശേഷം ബാക്കിയുള്ള ഇൻഗ്രീഡിയൻസ് ചേർത്ത് നന്നായി അരച്ച് യോജിപ്പിക്കുക. ചോക്ലേറ്റ് ടേസ്റ്റ് ഇഷ്ടമില്ലാത്തവർക്ക് കൊക്കോ പൗഡർ ഒഴിവാക്കാം .ഈ മിശ്രിതം ഗ്ലാസ്സിലേക്ക് മാറ്റിയതിനു ശേഷം പൊടിച്ച ബദാം പിസ്ത ക്യാഷ് നട്സ്
ചോക്ലേറ്റ് ചിപ്സ് എന്നിവ കൊണ്ട് അലങ്കരിച്ചുകൊടുക്കാം. ഐസ്ക്രീം ഓപ്ഷണല്‍ ആണുകേട്ടോ. ഇതിന് പകരം പാല്‍ ഉപയോഗിച്ചാലും മതി.റോബസ്റ്റ പഴത്തിൽ മഗ്നീഷ്യവും ഡേറ്റ്സില്‍ അയണും അടങ്ങിയതിനാൽ തളർച്ച ക്ഷീണം എന്നിവമൂലം കഷ്ടപ്പെടുന്നവർക്ക് ഇത് ഒരു എനർജി ഡ്രിങ്ക് ആയി ഉപയോഗിക്കാം