കക്കമ്പി

റെസിപ്പി :പ്രിയ ആർ ഷേണായി

വൈകീട്ട് സ്കൂൾ വിട്ടു പോരുമ്പോ ചൂടോടെ പായസം തിന്ന ഒരു കാലമുണ്ടായിരുന്നു… വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നത് കൊണ്ട് അച്ഛമ്മേടെ സ്ഥിരം പിള്ളേരെ പറ്റിക്കൽ ആയുധമായിരുന്നു ഈ പായസം.. പച്ചരിയും തേങ്ങയും അരച്ചു കുറുക്കി എടുക്കും… കശുവണ്ടിയോ കിസ്മിസ് പോലുള്ള ഒരു ആർഭാടോം കാണൂല്ല.. നെയ്മണവും ഇല്ലാ.. ന്നാലും രുചിക്കൊരു കുറവുമില്ല…. ഇത് ഞങ്ങളുടെ ” കക്കമ്പി “…

തയ്യാറാക്കുന്ന വിധം

പച്ചരി 1/2 കപ്പ്‌
തേങ്ങാ 2 കപ്പ്‌
ശർക്കര അര കിലോ ( or ആവശ്യത്തിന് )
ഏലയ്ക്ക 5 -8
വെള്ളം 10 -12 കപ്പ്‌

പച്ചരി കഴുകി ഒന്ന് രണ്ട് മണിക്കൂർ കുതിർക്കുക..
ശേഷം തേങ്ങാ ചേർത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക
ഇനി ഇതിലേക്ക് ആ പറഞ്ഞിരിക്കുന്ന അത്രേം വെള്ളം കണ്ണും പൂട്ടി ഒഴിച്ചോളൂ… വെള്ളം കൂടിപ്പോവ്വോ ന്നാ പേടിയൊട്ടും വേണ്ട… പെട്ടെന്ന് കുറുകി വരും…

ഇനി അടുപ്പിൽ വെച്ച് മീഡിയം ഫ്ലൈമി ൽ കൈയെടുക്കാതെ ഇളക്കുക..
ഏകദേശം 15 -20മിനിറ്റുകൾക്കുള്ളിൽ തന്നേ ഇത് പാകമാകും
ഇനി ശർക്കര പൊടിച്ചത് നേരിട്ടോ അല്ലെങ്കിൽ ഉരുക്കി അരിച്ച പാനി യോ ചേർക്കാം…
വീണ്ടും 5 -10 മിനുട്ടുകൾ ഇളക്കി ആവശ്യത്തിന് കുറുകി വരുമ്പോൾ വാങ്ങി വെച്ച് മീതെ ഏലയ്ക്ക പൊടിച്ചത് വിതറാം …
ചൂടാറുന്തോറും ഇത് പിന്നെയും കുറുകി വരും…

Note
അര കപ്പ്‌ പച്ചരി കൊണ്ട് ഒരു കുഞ്ഞ് കുടുംബത്തിലേക്ക് ആവശ്യത്തിലധികം പായസം കിട്ടും . നന്നായി പൊലിഞ്ഞു വരുന്ന വിഭവമാണ്….

Leave a Reply

Your email address will not be published. Required fields are marked *