ബെന്‍സില്‍ റോഡ് ഷോ നടത്തി വെട്ടിലായി; പൊങ്കാലയിട്ട് ട്രോളന്മാര്‍

ബെന്‍സില്‍ ഒരു റൈഡ് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ആറ്റ് നോറ്റിരുന്നു ബെന്‍സ് സ്വന്തമാക്കിയ പ്രമുഖവ്യവസായി യാത്ര കാറിന് മുകളിലാക്കി പുലിവാല് പിടിച്ചിരിക്കുകയാണ്. കാറിന് മുകളില്‍ കയറി റോഡ് ഷോ നടത്തിയതിനാല്‍ കാര്‍ ഇപ്പോള്‍ കോതമംഗലം പൊലീസ്റ്റേഷനിലാണ്.

പോലീസ് സ്റ്റേഷന് മുന്നില്‍ നോക്കുകുത്തിയായമാറിയ കാറിന് കൂട്ടായി ആറ് ലോറികളും ഉണ്ട്.ഇന്ത്യയില്‍തന്നെ ബെന്‍സ് സ്വന്തമാക്കിയത് ഈ മലയാളിയായ പ്രമുഖവ്യവസായിയാണ്. gle സീരിസില്‍ ഉള്ള suv വാങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു. ആറ് ടോറസ് ലോറികളുടെ അകമ്പടിയോടെ കോതമംഗലം നഗരത്തിലൂടെ രാജകീയ സവാരി നടത്തിയത്.

ബെന്‍സ് മാത്രമല്ല ആറ് ലോറികളും പൊലീസ് പിടിച്ചെടുത്തു. തന്‍റെ ആഢംബരവാഹനം നാട്ടുകാരെ കാണിക്കാന്‍ ഇറങ്ങിയതോടെയാണ് മുതലാളി വെട്ടിലായത്. തന്‍റെ പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോള്‍ പൊലീസും നാട്ടുകാരും തെറ്റിദ്ധരിച്ചതാണെന്ന് വിവാദ വ്യവസായി.


പൊലീസിന്‍റെ നടപടി നിസാരവല്‍ക്കരിച്ചു കളയുകമാത്രമല്ല കാര്‍ പെട്ടെന്ന് ഇറക്കിയിട്ട് തനിക്ക് ഒരു ആവശ്യമില്ലെന്നും താന്‍ വേറേയും ആഢംബരവാഹനങ്ങള്‍ ഉണ്ടെന്നുമാണ് മുതലാളി കൂട്ടിച്ചേര്‍ത്തു. ഇതോടെുകൂടി ട്രോളന്‍മാര്‍ക്ക് ട്രോളാന്‍ പുതിയ സബ്ജക്റ്റും വീണുകിട്ടി. അവരാകട്ടെ മുതലാളിക്ക് പൊങ്കാലയിട്ടും തുടങ്ങി.

രസകരമായ ട്രോള്‍ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *