മലയാളി നായികമാരിലെ ബെസ്റ്റ് ഫ്രണ്ട്സ്

പൂർണിമ ഇന്ദ്രജിത്ത് – മഞ്ജു വാര്യർ

വർഷങ്ങൾ പഴക്കമുള്ള കൂട്ടുകെട്ടാണ് പൂർണിമ ഇന്ദ്രജിത്ത് മഞ്ജു വാര്യർ. കൂടിക്കാഴ്ചകളും ആഘോഷങ്ങളും മാത്രമല്ല ഒരുമിച്ചുള്ള വെക്കേഷൻ യാത്രകളും ഇവരുടെ സൗഹൃദത്തിന് ആഴം കൂട്ടുന്നു. മഞ്ജു വാര്യരുടെ പല വസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നത് പൂർണിമയുടെ പ്രാണ എന്ന ഡിസൈനർ ബ്രാൻഡാണ്.

നിമിഷ വിജയൻ – അനു സിത്താര

പുതുമുഖ നടിമാർ ഏറ്റവും പ്രശസ്തിയാർജ്ജിച്ച രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. പുറത്തുപോകലും അവധി ആഘോഷവും മാത്രമല്ല കുടുംബാംഗങ്ങൾ പോലെ അടുത്തിടപഴകുന്നവരും ആണ് ഇവർ.

ആൻ അഗസ്റ്റിൻ – മീരാ നന്ദൻ

സഹോദരങ്ങളെപ്പോലെ ഇടപഴകുകയും  വർഷങ്ങളായി സുഹൃത്തുക്കൾ ആയിരിക്കുകയും ചെയ്യുന്ന നടിമാരാണ് ചെയ്യുന്ന ആൻ അഗസ്റ്റിനും മീര നന്ദനും. സിനിമയിൽ വന്ന കാലം മുതൽ ആരംഭിച്ച സൗഹൃദം ഇന്നും തുടർന്നു പോകുന്നു.

പാർവതി തിരുവോത്ത് – റിമ കല്ലിങ്ങൽ

സഹപ്രവർത്തകർ എന്നതിനപ്പുറം ആഴത്തിലുള്ള സൗഹൃദം സൂക്ഷിക്കുന്നവരാണ് നടിമാരായ പാർവതി തിരുവോത്തും റിമ കല്ലിങ്ങലും. ഒരേ ആശയങ്ങളും ചിന്താഗതിയും ഇവരുടെ സൌഹൃദത്തിന് ബലം കൂട്ടുന്നു.പൊതുപരിപാടികളിലും വെക്കേഷൻ യാത്രകളിലും കുക്കിംഗ്‌ ക്ലാസും എല്ലാം ഒന്നിച്ചു പോകുന്നവർ. സിറ്റി ഓഫ് ഗോൾഡ് വൈറസ് എന്നീ ചിത്രങ്ങളും ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി ബെസ്റ്റ് ഫ്രണ്ട്സ്.

മംമ്ത മോഹൻദാസ് – പ്രിയാമണി

തിരക്കുകൾക്കിടയിൽ കൂടിക്കാഴ്ചകൾ കുറവാണെങ്കിലും സൗഹൃദം മങ്ങാതെ സൂക്ഷിക്കുന്ന രണ്ടു മലയാളി രണ്ടു നടിമാർ ആണ് മംമ്ത മോഹൻദാസും പ്രിയാമണിയും. വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തിൽ ഓരോ കൂടിക്കാഴ്ചയിലും സംസാരത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഇവർ പറയുന്നു. ഒരുമിച്ചുള്ള യാത്രകളും ഭക്ഷണം പങ്കുവെക്കലും ആസ്വദിക്കുന്ന ആത്മാർത്ഥ സുഹൃത്തുക്കളാണ് രണ്ടുപേരും.

     

Leave a Reply

Your email address will not be published. Required fields are marked *