മഴക്കാലരോഗങ്ങള്‍

മഴയോടൊപ്പം വിളിക്കാതെയെത്തുന്ന മറ്റൊരു അതിഥിയാണ് സാംക്രമികരോഗങ്ങള്‍. കോവിഡ്ക്കാലത്ത് പനിപോലുള്ള രോഗങ്ങള്‍ വരാതെ നമ്മള്‍ ജാഗ്രതപാലിക്കണം.പനി ബാധിച്ചാല്‍ ചികിത്സ നര്‍ബന്ധമാണ്. മഴ തുടങ്ങിയതോടെ രോഗം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്.

വൈറല്‍ പനി


മഴക്കലാത്ത് ഏറ്റവും കൂടുതലായി കാണുന്ന പനികളില്‍ ഒന്നാണ് ഇത്. ഈ പനി വായുവിലൂടെയാണ് പകരുന്നത്.


ലക്ഷണങ്ങള്‍

ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഡെങ്കിപ്പനി


ഈഡിസ് കൊതുക് പരത്തുന്നരോഗം സാധാരണ പനി പോലെ പെട്ടന്ന് കണ്ട് പിടിക്കാന്‍ സാധിക്കില്ല.

ലക്ഷണങ്ങള്‍

തലവേദന, ശരീരവേദന, കണ്ണിന് പിന്നില്‍ വേദന, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.

എലിപ്പനി

എലിയുടെ ശരീരത്തില്‍ വളരുന്ന ചെള്ളാണ് രോഗവാഹക കീടം.

ലക്ഷണങ്ങള്‍

തലവേദന, പേശി വേദന,വിറയലോടു കൂടിയ പനി, കണ്ണിന് ചുറ്റും ശക്തമായ വേദന തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.

ചിക്കുന്‍ഗുനിയ

കൊതുക് പരത്തുന്ന വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ.


ലക്ഷണങ്ങള്‍

സന്ധി വേദന, കഠിനമായ പനി, കണ്ണിനു ചുമപ്പു നിറം വരിക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, കടുത്ത പനിക്കുശേഷം പോളം പോലെയൊ കുരുക്കള്‍ പ്രത്യക്ഷപ്പെടുക, ചെറിയ തോതില്‍ രക്തസ്രാവം, വായിലും അന്നനാളത്തിലും പരുപരുപ്പും, ഇടക്കിടെ ഛര്‍ദ്ദിയും ഉണ്ടാവാം.

വയറിളക്കരോഗങ്ങൾ


കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, വൈറൽ വയറിളക്ക രോഗങ്ങൾ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കാണപ്പെടും. മലിനജലത്തിൽ കൂടിയാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്.
മഞ്ഞനിറമുണ്ടെങ്കിൽ ടൈഫോയ്‌ഡോ ഹെപ്പറ്റൈറ്റിസ് എ യോ ആകാൻ സാധ്യതയുണ്ട്. നിർജ്ജലീകരണം ഇത്തരം രോഗങ്ങളുടെ ഭാഗമായിയുണ്ടാകാം.

ശ്രദ്ധ വേണം ഈ കാര്യങ്ങളില്‍

പുറത്ത് പോകുമ്പോള്‍ കുട കരുതുക


തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക


വീടും പരിസരവും ശുചിയായി സൂക്ഷിക്കുക


രോഗിയുമായി നേരിട്ട് ബന്ധം പുലര്‍ത്താതിരിക്കുക


വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക


പഴയതും തുറന്നു വെച്ചതുമായ ഭക്ഷണം കഴിക്കാതെ ഇരിക്കുക,
ചെരിപ്പിടാതെ നടക്കരുത്


ഭക്ഷണം കഴിക്കുന്നതിന് മുമ്പും പുറത്ത് പോയി വന്നതിന് ശേഷവും നിര്‍ബന്ധമായി കൈകകള്‍ കഴുകുക.


രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *